മാടായിക്കാവിലെ അനുഷ്ഠാനങ്ങളുംപ്രകൃതിബന്ധവും

ഒരു പ്രദേശത്തെ ചരിത്ര സംസ്കാര നാടോടി വഴക്കപ്പെരുമകളെ നിർണ്ണയിക്കുന്നതിന് ആ പ്രദേശത്തെ പഴയകാലചരിത്രം വളരെയധികം പ്രധാന്യമർഹിക്കുന്നുണ്ട്. പഴയ മൂഷക രാജവംശത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന മാടായിക്ക് കേരളചരിത്രത്തിൽ വളരെപ്രമുഖമായ ഒരു സ്ഥാനമുണ്ടണ്ട്. ചരിത്രവും സംസ്കാരവും നാടോടി വഴക്കപ്പെരുമയും കോലത്തു നാടിന്റെ പെരുമവളർത്തിയ മാടായിദേശത്താണ്ചിറക്കൽ കോവിലത്തിന്റെ കുടുംബപരദേവതാ ക്ഷേത്രമായ മാടായിക്കാവും അതിന്റെ പുരാവൃത്തങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വടുകുന്ദശിവക്ഷേത്രവും മൂഷികരാജവംശത്തിന്റെ സ്ഥാനാരോഹണച്ചടങ്ങ് നടന്നിരുന്ന മാടായിക്കോട്ടയും കൊട്ടാരവും സ്ഥിതിചെയ്തിരുന്നത്.

ഐതിഹ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ദാരികൻകോട്ട, മുരിക്കഞ്ചേരി കേളുവിന്റെകോട്ട, മാടായിക്കളരി, ഹെർമ്മൻ ഗുണ്ടണ്ടർട്ടിന്റെ ബംഗ്ലാവ്, ആദ്യമുസ്ലീം പള്ളികളിൽ ഒന്നായ മാടായിപ്പള്ളി, ജൂതക്കുളം, പാളയം സുൽത്താൻ തോട് എന്നിവയൊക്കെ മാടായിയുടെചരിത്ര വസ്തുക്കളിൽ സ്ഥാനം പിടിക്കുന്നു.

പൂരം, കലശോത്സവം, മാരിത്തെയ്യം, പുത്തരി, നിറ എന്നിവ കൂടാതെ മാടായിക്കാവിലെ കൂത്ത്, പൂരക്കളി എന്നിവ അനുഷ്ഠാനത്തിന്റെ ഭാഗമായി മാടായിയിലും പരിസരപ്രദേശത്തും കാലികമായി നടന്നുവരുന്നു.

പാറക്കുളങ്ങൾ ശുദ്ധജലത്തെ വഹിക്കുന്നു. പാറ ശുദ്ധജലം ശേഖരിച്ചു വയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ജൈവവൈവിദ്ധ്യം കൊണ്ട് സമ്പന്നമായ മാടായിയും മാടായിക്കാവും പ്രകൃതി, ചരിത്ര സംസ്കാര നാട്ടു വഴക്കപ്പെരുമകളിൽ സമ്പന്നമാണ്. ഭഗവതിക്കാവുകളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന അനുഷ്ഠാന കർമ്മമായ കളത്തിലരിയും, പാട്ടും ദേവതാ പ്രീതിക്കായാണ് ചെയ്തു വരുന്നത്. മാടായിക്കാവിൽ കളത്തിലരിയും, പാട്ടും വർഷത്തിൽ മൂന്നു പ്രാവശ്യമായി നടക്കുന്നു.

തുലാമാസത്തിലെ എട്ടുദിവസത്തിലും വൃശ്ചികമാസത്തിലെ മുപ്പതുദിവസവും മകരത്തിലെ പതിമൂന്നുദിവസവും വർഷത്തിൽ എല്ലാമാസങ്ങളിലും സവിശേഷങ്ങളായ അനുഷ്ഠാനങ്ങൾ കാവിന്റെ പ്രത്യേകതയായി കരുതുന്നു. മേടത്തിലെ വിഷു, ഇടവത്തിലെ കലശം, മിഥുനത്തിലെ പ്രതിഷ്ഠ, കർക്കിടത്തിലെ നിറ, മാരിതെയ്യങ്ങൾ, ചിങ്ങപ്പുത്തരിയും തിരുവോണവും, കന്നിയിലെകൂത്ത്, തുലാവത്തിലെ എട്ടുപാട്ടുംകളത്തിലരിയും, വൃശ്ചികത്തിലെ മുപ്പതുപാട്ടും കളത്തിലരിയും കാർത്തികയും, ധനുവിലെ പന്തൽക്കാൽ നാട്ടൽ, മകരത്തിലെ സംക്രമം മുതൽ പതിമൂന്ന് പാട്ടുംകളത്തിലരിയും, കുംഭത്തിലെ ശിവരാത്രി, മീനത്തിലെ പൂരം എന്നിവയാണ് ഇതിലെ പ്രധാനപ്പെട്ടവ.

വസന്തകാലഉത്സവമായ പൂരം, മാടായിക്കാവിൽ വിശേഷാൽ പൂജകളും പൂരംകുളി, പൂരക്കളി എന്നീ അനുഷ്ഠാനങ്ങളോടെ നടക്കുന്നു. മീനത്തിലെ കാർത്തിക നാൾമുതൽ ഒൻപത് ദിവസം നീണ്ടണ്ടു നിൽക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പ് എഴുന്നള്ളത്തും കളരിപ്പയറ്റും പൂരക്കളിയും ഉണ്ണിയപ്പ നിവേദ്യവും പൂരംകുളിയും അതിനോടനുബന്ധിച്ചു നടക്കുന്ന ചന്തയും പ്രസിദ്ധമാണ്.

കലശത്തോടനുബന്ധിച്ചു നടക്കുന്ന തെയ്യങ്ങളുടെ പുറപ്പാടും മീനമൃത്തുടങ്ങിയ അനുഷ്ഠാനപരമായ ധാരാളം ചടങ്ങുകൾ കാവിന്റെ സവിശേഷത ഉൾക്കൊള്ളുന്നതും മറ്റ് ചടങ്ങുകൾ ക്ഷേത്രത്തിന്റേതുമായതുകൊണ്ട് കാവിന്റെയും ക്ഷേത്രത്തിന്റെയും സ്വഭാവ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്‘ മാടായിതിരുവർകാട്ട്കാവ് ക്ഷേത്രത്തിലെ’അനുഷ്ഠാനങ്ങൾ.

മുകയസമുദായത്തിന്റെ‘പൊങ്കാലയിടൽ’ചടങ്ങു മുതൽ മാടായിക്കാവിന്റെ പരിധിയിൽ ഉൾപ്പെടുന്ന കാവുകളിലേക്ക് ദീപവുംതിരിയുംകൊണ്ടണ്ടുപോകുന്ന അനുഷ്ഠാനപരമായചടങ്ങുകൾ പ്രകൃതിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. കാവ് കാടാകുന്നതും കാട് കാവാകുന്നതും ഇത്തരം പ്രകൃതിപാരസ്പർശത്തിലൂന്നിയ ജൈവബന്ധത്തിലൂടെയാണ്. ജനസഞ്ചയങ്ങളുടെ കാലത്തിലൂടെയുള്ള ഒഴുക്കിൽ കാടും കാവും പ്രകൃതി പാരസ്പര്യത്തിലൂന്നിയ സംസ്കാരത്തിന്റെ അഭിവാജ്യ ഘടകങ്ങളാകുന്നതും അങ്ങനെയാണ്.

പെരിഞ്ചല്ലൂർ ക്ഷേത്രത്തിലുണ്ടണ്ടായിരുന്ന ഭദ്രകാളി പ്രതിഷ്ഠ കോലത്തിരി രാജവംശത്തിന്റെ കുലപരദേവത എന്ന നിലയിൽ തിരുവർകാട്ട് കാവിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയുണ്ടണ്ടായി എന്നാണ് എെതിഹ്യ പ്രകാരം പറയുന്നത്. പെരിഞ്ചെല്ലുകാരും കോലത്തിരിമാരും തമ്മിലുള്ള കിടമത്സരങ്ങൾ ഇതിനു കാരണമായി പറയുന്നുണ്ടണ്ട്. ഉദയവർമ്മൻ കോലത്തിരിയുടെ സ്വപ്നദർശനം ശക്തി പൂജകളോടെ മാടായിക്കാവിലെ ക്ഷേത്ര നിർമ്മാണത്തോടെ സാഫല്യപ്പെടുന്നതായികാണാം. ഐതിഹ്യങ്ങളിൽ പാഠാന്തരങ്ങളുണെ്ടണ്ടങ്കിലും കോലത്തിരി രാജവംശത്തിന്റെ കുലദേവതാക്ഷേത്രം എന്ന നിലയിൽ മാടായിക്കാവിന് ഏറെ പ്രസക്തിയുണ്ടണ്ട്.

ധൂളീചിത്രമെന്ന് പുരാണങ്ങളിൽരേഖപ്പെടുത്തിയ കളമെഴുത്തിൽ ഭദ്രകാളിയുടെ രൗദ്ര രൂപമാണ് കളത്തിലരിയുടെ ചടങ്ങുകൾക്കൊപ്പം വരച്ചുവെയ്ക്കുന്നത്. തെയ്യംപാടി നമ്പ്യാർ ദേവിയെ സ്തുതിച്ചുപാടുന്ന പാട്ടോടുകൂടി കളത്തിലരി സമാപിക്കുമ്പോൾ ദാരികനെ കൊന്ന് കലിയടങ്ങാത്ത കാളിയെ ശാന്തയാക്കാൻ കളമെഴുത്തിലൂടെ പ്രതീകാത്മകമായ ചടങ്ങുകളിലൂടെ നടക്കുകയാണിവിടെ. മൂഷക രാജവംശ ചരിത്രവും മാടായി ദേശത്തിന്റെയും മാടായിക്കാവ് എന്നിവയുടെ ചരിത്രമെല്ലാം പരസ്പരം ലയിച്ചു കിടക്കുന്നതും കേരളചരിത്രത്തിന്റെ രൂപപ്പെടലിൽ പ്രധാന പങ്കുവഹിച്ചിരുന്ന ഒന്ന് എന്ന നിലയിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. ചരിത്രത്തിന്റെ പിൻബലമില്ലാതെ ജനസമൂഹങ്ങൾക്ക് മുന്നോട്ടുപോവുക എന്നത് പ്രയാസമുള്ള കാര്യമാണ്. ഇന്നലെകളിൽ കാലുറപ്പിച്ചുകൊണ്ട് ഇന്നിലൂടെ നാളെയിലേക്ക് നടന്നെത്താൻ കഴിയൂ. പ്രകൃതി അമ്മയായി സമരസപ്പെടുന്ന മാതൃദേവതാസങ്കൽപ്പത്തിന്റെ വിഭിന്ന ഭാവങ്ങളായ കാളിയും ദുർഗ്ഗയും, ലക്ഷ്മിയും സരസ്വതിയുമെല്ലാം വ്യത്യസ്തമായ സാസ്കാരിക വ്യതിയാനങ്ങളിലൂടെ രൂപ വ്യത്യാസങ്ങളോടെ ഭക്തി ഭാവരൂപേണ നമ്മുടെ മുന്നിൽ കാലാകാലങ്ങളായി പ്രത്യക്ഷീഭവിക്കുന്നു. സമൂഹ സങ്കൽപ്പത്തിന്റെ ദൃഢതയെ ഊട്ടി ഉറപ്പിക്കുന്നതിൽ ഇത്തരം സങ്കൽപ്പങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ടണ്ട്. ആചാരനുഷ്ഠാനങ്ങളിൽ ഏറെയൊന്നും വ്യത്യാസം വരാതെ നിലനിൽക്കുന്ന കാവ്, കാവിനു ചുറ്റുമുള്ള കാട് ദേശപ്പെരുമയുടെ പൊരുളായി നിലനിൽക്കുന്നു.