Home

എന്റെ നാട്

ജന്മം കൊണ്ട് പറശ്ശിനിക്കടവ്കാരനും മൂന്ന് പതിറ്റാണ്ടിലേറെ കാലത്തെ ജീവിതം കൊണ്ട് ധർമടത്തുകാരനുമാണ് ഞാൻ. എന്റെ താമസസ്ഥലത്തിന് കഷ്ടിച്ച് ഒരു കിലോമീറ്ററിനും അപ്പുറത്തു നിന്ന് തലശ്ശേരി നഗരം ആരംഭിക്കുന്നു.നിത്യസഹവാസം ആ നഗരവുമായിട്ടാണ്. അതിനാൽ എന്നെ തലശ്ശേരിക്കാരനെന്നും പറയാം.

എൻ.പ്രഭാകരൻ

മാടായിപ്പാറയിൽ സുലഭമായിരുന്നൊരു പൂവ് കാക്കപ്പൂവാണ്. ഓണക്കാലത്ത് പാറപ്പുറത്തെ നീലത്തടാകമാക്കി മാറ്റിയിരുന്നു കാക്കാപ്പൂക്കൾ. വെള്ളയിൽ നീലം കുടഞ്ഞതുപോലുള്ള പൂ അളിയൻപുവാണ്. പിന്നെ യഥേഷ്ടം മാടായിപ്പാറയിൽ കണ്ടുവന്നിരുന്നത് എള്ളിൻപൂക്കളും മട്ക്കപ്പൂക്കളുമാണ്. മട്ക്കപ്പൂക്കൾക്കും ഒട്ടേറെ വകഭേദങ്ങളുണ്ട്. മാടായിപ്പാറയുടെ താഴ്വാരങ്ങളിൽ വെള്ളിലക്കാടുകളും സുലഭം. പിന്നെ നുള്ളിയെടുക്കാൻ ഏറെ ക്ഷമയും, സൂക്ഷ്മതയും ആവശ്യപ്പെടുന്ന തുമ്പപ്പൂക്കൾ…പൂരക്കാലത്ത് വിരിയുന്ന ജടപ്പൂക്കളും ചെമ്പകപ്പൂക്കളും മാടായിപ്പാറയുടെ തിലകക്കുറിയായ വള്ളിക്കെട്ടിൽ സുലഭം.

മാടായിപ്പാറ ഒരു പാരിസ്ഥിതിക കാഴ്ചപ്പാട്

ഇടനാടൻ ചെങ്കൽകുന്നുകൾ തരിശുനിലങ്ങളാണെന്നായിരുന്നു പരമ്പരാഗത സങ്കല്പം. വേനൽക്കാലത്ത് കരിഞ്ഞുണങ്ങി നിൽക്കുന്ന കുന്നിൻ തലപ്പുകളും കരിമ്പാറകളും കാണുമ്പോൾ അങ്ങനെ ചിന്തിച്ചേക്കാം. എന്നാൽ ചെങ്കൽകുന്നുകളെക്കുറിച്ചുള്ള പഠനങ്ങൾ ഈ പരമ്പരാഗത ധാരണകളെ തിരുത്തുന്നവയാണ്.

വി. സി. ബാലകൃഷ്ണൻ

മുത്തുക്കോയയുടെ ബാല്യകാല ജീവിതവും കൗമാരകാലവും കരുപ്പിടിപ്പിച്ചത് മാടായിലാണ്. പിതാവ് സെയ്തുക്കോയ വെങ്ങര ഗെയിറ്റിനടുത്തുള്ള പള്ളിയിൽ ബാങ്കുവിളിക്കുന്ന ദൗത്യം ഏറ്റെടുത്തിരുന്നു. മുട്ടത്തും പുതിയങ്ങാടിയിലുമായാണ് കോയ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുടുംബം ലക്ഷദ്വീപിൽനിന്നും കണ്ണൂരിലേക്ക് കുടിയേറിയവരായിരുന്നു. കോഴിക്കോടായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം.

മാടായിക്കാവ് ചരിത്രവും പുരാവൃത്തവും

ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ശാക്തേയ കാവുകളിൽ ഒന്നാണ് മാടായിക്കാവ്. ആരാധനാരീതി അനുഷ്ഠാനങ്ങൾ എന്നിവയിലൊക്കെ വ്യത്യസ്തത പുലർത്തുന്ന കാവിൽ ചരിത്രപരമായും വളരെ പ്രത്യേകതകൾ ഉണ്ട്. ചരിത്രാതീത കാലം മുതൽ മനുഷ്യനും പ്രകൃതിയും രൂപപ്പെടുത്തിയ നിർമ്മിതികൾ ദേശ പൈതൃകത്തിന്റെ ഭാഗമാണ്. അത് തിരിച്ചറിയാതെ നമുക്ക് നിലനിൽക്കാനാവില്ല. ഉത്തരമലബാറിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രം മാടായിപ്പാറ, മാടായിക്കാവ് എന്നിവയൊക്കെയായി ബന്ധപ്പെട്ടുകിടക്കുന്നു.

ഡോ.പി.കെ.ഭാഗ്യലക്ഷ്മി

മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം

ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മലനാടെന്നും ഇടനാടെന്നും തീരപ്രദേശമെന്നും വളരെ വ്യക്തമായി വിഭജിച്ചിട്ടുണ്ട്. കിഴക്ക് നീണ്ടു കിടക്കുന്ന പശ്ചിമഘട്ടമലനിരകൾക്കും പടിഞ്ഞാറ് അറബികടലുമെന്ന മഹാപ്രകൃതി ശക്തികൾക്കിടയിലാണ് കേരളത്തിൽ ഇടനാടൻ കുന്നുകൾ സ്ഥിതിചെയ്യുന്നത്. വാസ്തവത്തിൽ ഇത്തരത്തിലുള്ള കുന്നുകളും സമതലപ്രദേശങ്ങളും പുഴയോരങ്ങളുമാണ് മനുഷ്യ വാസയോഗ്യമായിട്ടുള്ളത്. ഒരുതരത്തിൽ കേരളത്തിലുള്ളവരുടെ ജീവിതവും സംസ്കാരവും ഉരുത്തിരിഞ്ഞിടമാണ് ഇടനാടൻ കുന്നുകൾ.

ഡോ. ജാഫർ പാലോട്ട്

മാടായി പ്രദേശത്തിന്റെ പ്രശസ്തിക്ക് പണ്ടു പണ്ടേ കാരണമായത് രണ്ട് ആരാധനാലയങ്ങളാണ്. മാടായിക്കാവും മാടായിപ്പള്ളിയും. കാവിന്റെ പഴക്കം വ്യക്തമാക്കുന്ന കൃത്യമായ ചരിത്രരേഖകളൊന്നുമില്ല. ചിറക്കൽ രാജവംശത്തിന്റെ പരദേവതയായ

തിരുവർകാട്ട് ഭഗവതി അഥവാ മാടായിക്കാവിലച്ചിയാണ് കാവിലെ പ്രധാന പ്രതിഷ്ഠ. വടുകുന്ദയിൽ ഇന്നു കാണുന്ന ക്ഷേത്രത്തിന്റെ സ്ഥാനത്ത് പണ്ട് ഇടിഞ്ഞുപൊളിഞ്ഞ കുറച്ചു തറകളും വലിയ കരിങ്കല്ലുകളും ഒന്നുരണ്ട് നീണ്ട കൽത്തൊട്ടികളുമാണുണ്ടായിരുന്നത്. പൂരം കുളിയുടെ ദിവസം കൽത്തൊട്ടികളിൽ ആളുകൾക്ക് കുടിക്കാനായി സംഭാരം നിറച്ചുവെച്ചിരിക്കും. പാറപ്പുറത്ത് അന്ന് സാമാന്യം വലിയ ആൾക്കൂട്ടമുണ്ടാവും.

പൂരോത്സവം ഇന്നത്തേതിനേക്കാൾ ഗംഭീരമായി നടന്നിരുന്നത് പണ്ടാണെന്നു തോന്നുന്നു.എന്റെ വീടിനു മുന്നിലെ ആലിൻ ചുവട്ടിൽ പൂരംകുളിയുടെ മുമ്പുള്ള രണേ്ടാ മൂന്നോ രാത്രികളിൽ മിന്നുന്ന ചെറുബൾബുകൾ കൊണ്ട് അലങ്കരിച്ച സാധുബീഡിയുടെ വാൻ വന്നു നിൽക്കുന്നത് .

പൂരമാണ് മാടായിക്കാവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഉത്സവം.പൂരം മീന മാസത്തിലെ കാർത്തികനാൾ മുതൽ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. പഴയ ചിട്ട പ്രകാരമാണെങ്കിൽ ആറാം നാൾമുതൽക്കുള്ള ദിവസങ്ങളിൽ കാമദേവന്റെമൺകോലമുണ്ടാക്കി പൂജാമുറിയിൽ വെച്ച് പൂവിട്ടുപൂജിക്കണം.ഒന്നും രണ്ടും മൂന്നും ദിവസങ്ങളിൽ കിണറ്റിൻകരയിലും നാലും അഞ്ചും ദിവസങ്ങളിൽ വീടിന്റെ നടയിലുമായി പൂവിടൽ നടത്തണം.   

ക്രിസ്തുവർഷാരംഭത്തിൽ മാടായിപ്പാറ ഏഴിമല രാജാക്കൻമാരുടെ തലസ്ഥാനമായിരുന്നു. മൂഷകവംശ രാജാക്കൻമാരിൽ ഏറ്റവും പ്രസിദ്ധനായ നന്ദന്‍ ആസ്ഥാനമായ ‘പാഴി’ മാടായിയാണെന്നാണ് ടി. പവിത്രന്റെ അഭിപ്രായം. മാടായിക്കാവിൽ പ്രതിഷ്ഠ നടത്തിയത് കേരളനാണെന്നാണ് പറയപ്പെടുന്നത്. നന്ദന്റെ കാലശേഷമാണ് കേരളൻ ജനിച്ചതെന്നു കരുതേണ്ടണ്ടിയിരിക്കുന്നു. പാഴി അഥവാ നന്ദന്‍ മാടായിയെന്ന തലസ്ഥാന നഗരിയിൽ ക്ഷേത്രം പണിതത് നന്ദന്റെ കാലശേഷമായിരിക്കണം.

മാടായിപ്പാറ ഓർമ്മകൾ!

മഴയുടെ വൈവിധ്യമാർന്ന താളം അതിന്റെ സൗന്ദര്യത്തികവിൽ അനുഭവിച്ചറിയണമെങ്കിൽ മഴക്കാലത്ത് മാടായിപ്പാറയിലൂടെ നടക്കണം. തനിച്ചാണെങ്കിൽ ഏറെ രസകരമാകും അത്. ചിലപ്പോൾ പൊടിമഴയാകും. മറ്റ് ചിലപ്പോൾ നൂൽമഴയാകും. അവിചാരിതമായി അത് അത്യുഗ്രരൂപം പൂണ്ടുവരും. ശക്തിയേറിയ കാറ്റ് അകമ്പടിയായുണ്ടാകും….

കെ. കെ. ആർ വെങ്ങര