മാടായിപ്പാറ ഓര്‍മ്മകള്‍

മാടായിപ്പാറ സ്വർണ്ണവർണ്ണമണിയുന്ന കാലമാണിത്. ഒരു യൂറോപ്യൻ പ്രകൃതിഭാഗ ചിത്രത്തെ ഇത് ഓർമ്മിപ്പിക്കും. വിശാലമായ പാറപ്പരപ്പിൽ കാറ്റിലാടി ഉലയുന്ന സ്വർണ്ണകമ്പളം പോലുള്ള ഈ കാഴ്ച വാൻഗോഖ് എന്ന വിഖ്യാത ചിത്രകാരന്റെ ഗോതമ്പ് പാടം പരമ്പരയിലെ കാഴ്ചകളെയാണ് ഒാർമ്മയിലെത്തിക്കുന്നത്.

ഇന്ന് തലങ്ങും വിലങ്ങും പോകുന്ന റോഡുകളും മറ്റ് മനുഷ്യനിർമ്മിതികളും പാറയുടെ സ്വാഭാവിക സൗന്ദര്യത്തെ ഏറെ ഹനിച്ച് കഴിഞ്ഞു. ബസ്സൊക്കെ വരുന്നതിന് മുമ്പ് പാറയുടെ മാറിലൂടെ റോഡെത്താതിരുന്ന കാലത്ത് പാറക്ക് മുകളിലൂടെ ഇഴഞ്ഞുനീങ്ങുന്ന മലമ്പാമ്പുകളെ പോലെ നാട്ടുപാതകൾ നിറഞ്ഞുനിന്നിരുന്നു. മാടായിയിലേക്കും പഴയങ്ങാടിയിലേക്കും വെങ്ങരയിലേക്കും കീയച്ചാലിലേക്കും മറ്റും നീണ്ട്ണ്ടു പോകുന്ന വഴികൾ മനുഷ്യപാദമേറ്റ് മിനുമിനുത്ത ചെറിയ ചരൽക്കല്ലുകൾ ഓരോ കാൽവെപ്പിലും മണിച്ചിലങ്ക പോലെ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ണ്ടിരിക്കും. വഴിയിൽ നിന്ന് അൽപം മാറി നടന്നാൽ പാറമുള്ളുകൾ കാലിലെ മൃദുവായി നോവിച്ചുകൊണ്ട് ണ്ടിരിക്കും. കുട്ടികൾ സ്കൂൾ വിട്ടുപോകുമ്പോൾ കാട്ടുപുല്ലിലെ അമ്പനെ പറിച്ചെടുത്ത് കൂട്ടുകാരുടെ കുപ്പായത്തിൽ എയ്ത് പിടിപ്പിച്ച് രസിച്ചു. വഴി തെറ്റി നടക്കുമ്പോൾ ഇറ്റിറ്റിപ്പുള്ളുകൾ വഴിയാത്രക്കാരെ ഇടതടവില്ലാതെ വഴക്കുപറയുന്നുണ്ടാവും. കാരണം പുൽമേടുകളുടെ മറവിൽ ചെറുമണിക്കല്ലകൾ അടുക്കി വെച്ച് മുട്ടകളിട്ട് അവർ മിഴിചിമ്മാതെ കാവൽകിടക്കുകയായിരിക്കും. ഒഴിവ് ദിവസങ്ങളിലപ്പോൾ കുട്ടികൾ പാറപ്പുറത്ത് പട്ടംപറപ്പിക്കാനെത്തും അന്നും സാമൂഹ്യദ്രോഹികൾ അലസമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികൾ പാറയിലെ ഉണങ്ങിയ നെയ്പ്പുല്ലുകൾക്ക് തീകൊളുത്താറുണ്ടണ്ടായിരുന്നു. ഇന്ന് കരുതിക്കൂട്ടിതന്നെ ചിലരത് ചെയ്യുന്നു. ക്രൂരമായ വിനോദത്തിന് വേണ്ടണ്ടി ഈ സൗന്ദര്യ കാഴ്ചകൾ അവരിൽ എന്തോ അസ്വസ്ഥത പടർത്തുന്നത് പോലെ സൗന്ദര്യാസ്വാദനം ഒരു സംസ്കാരമാണ്. അത് നശിച്ചുപോയാൽ മനസ് കറുത്തുപോകും.

എത്രയെത്ര ചെറുജിവികളുടെ ജീവിതമാണ് ഇവർ പുൽനാമ്പുകൾക്കൊപ്പം കത്തിച്ചു കളയുന്നതെന്ന് ഇത്തരക്കാർ ആലോചിക്കാറില്ല. ഒരു സമബോധവൽക്കരണം കൊണ്ടണ്ടുമാത്രമെ ഈ സൗന്ദര്യദർശനത്തെ നമുക്ക് കാത്ത് സൂക്ഷിക്കാൻ കഴിയൂ.

മാടായിപ്പാറ

മഴയുടെ വൈവിധ്യമാർന്ന താളം അതിന്റെ സൗന്ദര്യത്തികവിൽ അനു ഭവിച്ചറിയണമെങ്കിൽ മഴക്കാലത്ത് മാടായിപ്പാറയിലൂടെ നടക്കണം. തനിച്ചാണെ ങ്കിൽ ഏറെ രസകരമാകും അത്. ചിലപ്പോൾ പൊടിമഴയാകും. മറ്റ് ചിലപ്പോൾ നൂൽമഴയാകും. അവിചാരിതമായി അത് അത്യുഗ്രരൂപം പൂണ്ടുവരും. ശക്തി യേറിയ കാറ്റ് അകമ്പടിയായുണ്ടാകും. എപ്പഴായാലും 40 ഡിഗ്രിയിലും 60 ഡിഗ്രിയിലുമൊക്കെ ചെരിഞ്ഞേ മഴ പെയ്യൂ. കാറ്റും മഴയും വന്നാൽ പാറയി ലൂടെ നടക്കുക ഏറെ പ്രയാസകരമാണ്. ആടിക്കാറുകൾക്കൊപ്പം ഇടിമിന്നലും കടന്നുവന്നേക്കാം. സ്കൂൾ വിട്ടു പോകുന്ന കുട്ടികളുടെ കുടകൾ കാറ്റ് അട്ടി മറിക്കും. ചിലപ്പോൾ എടുത്തെറിയും. പറന്നുപോകുന്ന കുടക്ക് പിറകെ ഒച്ചയും ബഹളവുമായി പാഞ്ഞുപോകുന്ന പിള്ളേരുടെ കാഴ്ചക്കും സാക്ഷ്യം വഹി ച്ചിട്ടുണ്ട്. നല്ല കാറ്റുണ്ടെങ്കിൽ അംഗവൈകല്യം വന്ന കുടയുമായാണ് വീട്ടി ലെത്തുക. എങ്കിലും മാടായിപ്പാറയിലെ മഴ ഒരനുഭവമാണ്. മാടായി സ്കൂളിന് പിറകിലെ വിശാലമായ പാറക്കുളത്തിന്റെ കരയിലാണ് പണ്ട്കാലത്ത് കുട്ടികൾ ഇത്തിരിപോന്ന ചോറ്റ് പാത്രവുമായി ഉച്ചയൂണിന് ഒത്തുകൂടുക. മഴവരുമ്പോൾ അടുത്ത് ചേർന്നിരുന്ന് കുടമറച്ച് പിടിച്ച് മഴക്ക് കവചം തീർക്കും. മഴ കുടക്കുമേൽ ചരൽ വാരിയെറിഞ്ഞ് രോഷം തീർക്കും.

ഹോട്ടലിലെ ചോറ് അന്ന് അപ്രാപ്യമാണ് പലർക്കും. വീട്ടിൽനിന്ന് ചോറെടുക്കും. പലപ്പോഴും അത് പഴങ്കഞ്ഞി ചൂടാക്കിയതാവാനും മതി. കറി ഉണ്ടാവില്ല. അഞ്ച് പൈസ കൊടുത്താൽ കൃഷ്ണഭവൻ ഹോട്ടലിൽ നിന്നും അഴകൊഴമ്പൻ സാമ്പാറ് കിട്ടും. ചായക്ക് 8 പൈസയും ഉൗണിന് 75 പൈസയുമാണ് എഴുപതുകളുടെ ആദ്യവർഷങ്ങൾ വരെ. കഞ്ഞിവെള്ളം കൂട്ടിയിളക്കി നേർപ്പിച്ചതാണ് സാമ്പാറെന്ന് കൂട്ടുകാർ അടക്കം പറയും. എങ്കിലും വയറ് കാളുമ്പോൾ അത് ഏറെ രുചികരമായിരുന്നു. മഴ പെയ്താൽ മാടായിപ്പാറ നീർച്ചാലുകൾ കൊണ്ട് നിറയും. ചെറു നീർച്ചാലുകൾ ചേർന്ന് കൊച്ചരുവി കളാവും. മൂന്ന് ശക്തമായ വെള്ളച്ചാട്ടങ്ങൾ രൂപപ്പെടും. ഒന്ന് മാടായി കക്കി ത്തോട്ടിലേക്ക്. മറ്റൊന്ന് തവരത്തടം വഴി പടിഞ്ഞാറോട്ട്. വേറൊന്ന് പഴയ മുരിക്കഞ്ചേരി കേളുവിന്റെ കോട്ടയ്ക്കരികിൽ നിന്നും വെങ്ങരയിലേക്ക്. വളരെ ഉയരെ നിന്നും നിപതിക്കുന്ന ഇൗ ജലപാതം വർഷകാലത്തെ സുന്ദര ദൃശ്യ ങ്ങളിലൊന്നായിരുന്നു. ചൈനാക്ലേ ഖനനം ആ സൗന്ദര്യക്കാഴ്ചയെ എന്നേക്കു മായി മായ്ച്ചുകഴിഞ്ഞു. ഇന്ന് മഴ നനയൽ ഒരുത്സവമാണത്രേ. നമുക്കത് ദൈനംദിന അനുഭവമായിരുന്നു. ഒരിക്കലും തിരിച്ചുവരാത്ത അനുഭവം.

വട്യൻപൊള്ള

പരശുരാമന്റെ മഴു കേരളത്തിൽ ബ്രാഹ്മണ്യത്തിന് ആയുധം കൊണ്ടും അധികാരം കൊണ്ടും ഭൂമി പതിച്ച് നൽകിയപ്പോൾ ചോരനീരാക്കി ഉഴുതുമറിച്ച് വിളവെടുത്ത ഭൂമി നഷ്ടപ്പെട്ടത് ഇവിടത്തെ അടിയാളൻക്കായിരുന്നു. അവർ പണിയാളരായി. പുലവിന്റെ ഉടമകളായിരുന്ന അവർ പുലയരായി. അധ:കൃതൻ മാരായി. ഇത് ചരിത്രം എങ്കിലും കാര്യ സാധ്യത്തിനും കൃഷിക്കും തമ്പുരാക്കൻ മാർക്ക് അവർ തന്നെ വേണമായിരുന്നു.മെയ്യനങ്ങാതെ ഉണ്ടുള്ള ശീലമല്ലേ അവർക്കുണ്ടായിരുന്നുള്ളൂ. അവർ പുലയരെ സംഘടിപ്പിച്ചു. അവർക്കൊരു നേതാവിനെ കൽപ്പിച്ചുകൊടുത്തു. അതായിരുന്നു പൊള്ള. പൊള്ളൻമാരിൽ പൂതൻപൊള്ളയും വട്യൻപൊള്ളയുമായിരുന്നു കേമൻമാരായി അറിയപ്പെട്ടത്. ഒരിക്കൽ പറങ്കികളും പരന്ത്രീസുകാരും എട്ടിക്കുളം കോട്ടയും ബേക്കൽ കോട്ടയും ബലമായി പിടിച്ചടക്കി. സുസജ്ജമായ പടയാളികളില്ലാതിരുന്ന കോല ത്തിരി പറങ്കികൾക്ക് മുന്നിൽ പകച്ചുനിന്നു. മാടായിക്കാവിലമ്മയുടെ തിരു മുമ്പിൽ തൊഴുകയ്യുമായി അഭയം യാചിച്ച് നിന്നു. കാവിലമ്മ പൂജാരിയിലൂടെ കോലത്തിരിക്ക് അരുളപ്പാട് നൽകി. പൊള്ളയെ വിളിക്കൂ…..പൊള്ള വഴികാട്ടും. പൊള്ളയെത്തേടി തിട്ടൂരമെത്തി. പൊള്ള ആ ദൗത്യം ഏറ്റെടുത്തു. പടയില്ല പടക്കോപ്പില്ല. ഉള്ളത് ബുദ്ധിയും ആത്മവിശ്വാസവും മാത്രം. മാടായിയിൽ നിന്നും പരിസര ഗ്രാമങ്ങളിൽ നിന്നും ഉശിരരായ വാല്യക്കാരെ സംഘടിപ്പിച്ചു. തെങ്ങിന്റെ മടലുമെടുത്ത് തോക്കിന്റെയും വാളിന്റെയും സമ്മി നിർമ്മിച്ച് കരി പുരട്ടി. പറങ്കികളറിയാതെ ഇരുളിൽ കോട്ടയ്ക്ക് ചുറ്റും മുളക്കുറ്റിയും വാഴത്തടയും നാട്ടി. പിന്നിൽ വൈക്കോൽ നിരത്തി ഉപ്പ് വിതറി. വാഴത്തടക്ക് മുകളിലും മുളംകുറ്റിക്ക് മുകളിലും ഡമ്മിതോക്കും വാളും ചേർത്ത് കെട്ടി. അർദ്ധരാത്രിയിൽ വൈക്കോലിന് തീയും പുകയും ഇരച്ച്കയറി. പറങ്കികൾ പരി ഭ്രമിച്ച് നോക്കുമ്പോൾ അനേകം തോക്ക് ധാരികളെയും പടയാളികളെയും കണ്ട് ഞെട്ടി. അവർ കോട്ടയിൽ നിന്നും പാലായനം ചെയ്തു. അറക്കലെയും ചിറക്കലെയും തമ്പ്രാക്കൻമാർ പൊള്ളയെ വിളിച്ചുവരുത്തി വീരശൃംഖല നൽകി ആദരിച്ചു. മാടായിക്കാവിൽനിന്ന് പൊള്ള ആചാരപ്പെട്ട് കോലും കുടയും ഏറ്റുവാങ്ങി. അടിയാളർക്ക് പൊള്ള അഭിമാനതാരമായി. അവർക്ക് പൊള്ള വീരനായകനായി. കാലശേഷം അവർ പൊള്ളയെ ദൈവക്കരുവാക്കി തെയ്യമായി കെട്ടിയാടിച്ചു. വീരദൈവങ്ങളുടെ പൂക്കട്ടിത്തിരുമുടി ധരിച്ച് കോലും ആചാരക്കടയും കൈയ്യലണിഞ്ഞ് പൊള്ള ഇന്നും മാടായിക്കാർക്ക് അനുഗ്രഹം ചൊരിഞ്ഞ് ഈ മണ്ണിൽ കളിയാട്ടനാളുകളിൽ ഉറഞ്ഞാടുന്നുണ്ട്.