Entertainment

തെയ്യത്തിന്റെയും തിറകളുടെയും നാടെന്ന് പുകൾ കൊണ്ട കണ്ണൂരിന്റെ വിനോദ സഞ്ചാര ഭൂമികയിൽ സ്ഥാനംപിടിച്ച മാടായിപ്പാറയുടെ ഒാരങ്ങളിൽ പ്രകൃതികാഴ്ചകൾ കൊണ്ട് ആതിഥ്യമരുളുന്ന നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. തീർത്ഥാടന ടൂറിസത്തിന് അനന്തസാധ്യതകൾ നൽകുന്ന മാടായിക്കാവ് (മാടായി തിരുവർകാട്ട് കാവ്) വടുകുന്ദശിവക്ഷേത്രം, മാടായി പ്പള്ളി, തുടങ്ങിയവയും ഇക്കോടൂറിസവുമായി ബന്ധപ്പെട്ടുള്ള പുതിയങ്ങാടി- ചൂട്ടാട് ബീച്ച്, ചെമ്പല്ലിക്കുണ്ട് വയലപ്രപ്പരപ്പ് എന്നിവ സഞ്ചാരികളുടെ മനം കവരുന്നവയാണ്.

പയ്യന്നൂരിനും പഴയങ്ങാടിക്കും ഇടയിൽ ഏഴിമലയുടെ താഴ്വാരത്താണ് പുതി യങ്ങാടി കടലോരത്തെ ചൂട്ടാട് ബീച്ച്. ഇവിടുത്തെ തിങ്ങിനിറഞ്ഞ കാറ്റാടി മരങ്ങൾ ധാരാളം പക്ഷികളുടെ സങ്കേതം കൂടിയാണ്. പക്ഷിനിരീക്ഷണകേന്ദ്രം, സാന്റ്ബെഡ്, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, പൂന്തോ ട്ടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രധാന ആകർ ഷണം വശ്യമായ മരങ്ങളും ബോട്ട് സവാരിയും ഏറുമാടങ്ങളും ഒക്കെ യാണ്.

ചൂട്ടാട് പാർക്ക് പോലെതന്നെ ചെമ്പല്ലിക്കുണ്ടും വയലപ്ര പരപ്പ് ടൂറിസം പാർക്കും വളരെ മനോഹരമാണ്. ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ മാടായിപ്പാറയുടെയും ഏഴിമലയുടെയും താഴ്വരയിലാണ് ഇൗ സ്ഥലം സ്ഥിതി ചെയ്യുന്നത്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും തുളിശ്ശേരി പക്ഷിസങ്കേതവും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. കുട്ടികളുടെ പാർക്ക്, റെയിൻഷെൽട്ടർ, പെഡൽ ബോട്ട് സർവ്വീസ് എന്നിവയും ഒരുക്കി യിട്ടുണ്ട്. രാമപുരം-വയലപ്ര ബീച്ച്- ചെമ്പല്ലിക്കുണ്ടു വരെ 2.50 കോടി രൂപ ചെലവഴിച്ച് തുറമുഖ വകുപ്പ് നിർമ്മിച്ച റോഡും സോളാർ പാനൽ സിസ്റ്റവും ഇവിടെ എത്തുന്നവരെ ആകർഷിക്കുന്നു. കുടുംബത്തോടെ അവധി ദിനങ്ങളും സായാഹ്നങ്ങളും ആഘോഷിക്കാൻ ഉചിതമായ സ്ഥലമാണ് ചൂട്ടാട് ബീച്ച്.

ചൂട്ടാട് ബീച്ച്

മാടായിപ്പാറയിൽ നിന്നു നാലര കിലോമീറ്റർ ദൂരത്തിൽ പയ്യന്നൂരിനും പഴയങ്ങാടിക്കും ഇടയിൽ ഏഴിമല താഴ്വരയിൽ സ്ഥിതിചെയ്യുന്ന പക്ഷികളുടെ ഒരു സങ്കേതം കൂടിയായ ഇവിടെ പക്ഷി നീരീക്ഷണകേന്ദ്രം, സാന്റ്ബെഡ്, കുട്ടികളുടെ പാർക്ക്, ഏറുമാടങ്ങൾ, ബോട്ട് സവാരി എന്നിവ ഒരുക്കിയിട്ടുണ്ട്.

ചെമ്പല്ലിക്കുണ്ട്-വയലപ്രപ്പരപ്പ്

മാടായിപ്പാറയിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിൽ പ്രകൃതി കനിഞ്ഞ രുളിയ പ്രശാന്ത സുന്ദരമായ ജലപ്പരപ്പാണ് ചെമ്പല്ലിക്കുണ്ട് വയലപ്രപ്പരപ്പ്. ഹൃദയഹാരിയായ ഇൗ പ്രകൃതി വിനോദ സഞ്ചാരകേന്ദത്തിലെ സായാഹ്ന കാഴ്ചകൾ ചേതോഹരമാണ് നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഒാള പ്പരപ്പും ജലകേളി നടത്തുന്ന നാടൻ മത്സ്യങ്ങളും കണ്ടൽ കാടുകളും ദേശാ ടനകിളികൾ വിരുന്നെത്താറുള്ള തുളിശ്ശേരി പക്ഷി സങ്കേതവും എടുത്തു പറയേണ്ടതാണ്.

കണ്ണൂർ ജില്ലയിലെ മറ്റ് പ്രധാന സഞ്ചാരകേന്ദ്രങ്ങൾ

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, വെള്ളീക്കീൽ വാട്ടർപാർക്ക്, പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്, വിസ്മയ അമ്യൂസ്മെന്റ് പാർക്ക്, പറശ്ശിനി മഠപ്പുര മുത്തപ്പൻക്ഷേത്രം, കണ്ണൂർ കോട്ട, പയ്യാമ്പലം ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം തുരുത്ത്, പൈതൽമല, കാഞ്ഞിരക്കൊല്ലി, അറക്കൽ കൊട്ടാരം, ഫോക്ലോർ അക്കാദമി, തലശ്ശേരി ജഗന്നാഥ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, ചെറുതാഴം ഹനുമാരമ്പലം, പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം