Messages

ജൈവസമൃദ്ധവും ചരിത്രസമ്പന്നവുമായ മാടായിപ്പാറയുടെ പ്രാക്തന വർത്തമാനകാലങ്ങളെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുവാനുള്ള ഒരു കൂട്ടം പ്രകൃതി സ്നേഹികളുടെ ആദ്യ സംരംഭമായ മാടായിപ്പാറ.കോമിന് എന്റെ  ഹൃദയാശംസകൾ . ഇതു പോലുള്ള കൂട്ടായ്മകൾ കൊണ്ട് തിരിച്ചു പിടിക്കാൻ കഴിയുന്നത് അന്യം നിന്നു പോകുന്ന നമ്മുടെ ആവാസവ്യവസ്ഥകളെയാണ്, സാംസ്കാരിക പൈതൃകങ്ങളെയാണ്. മാടായിപ്പാറ.കോം  ഈ തലമുറയ്ക്കും വരും തലമുറയ്ക്കും ഉപകാരപ്രദമാകുമെന്ന് എനിക്കുറപ്പുണ്ട്. ഇത്തരം സദുദ്ധ്യമങ്ങളെ തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ഡോ: രാജശ്രീ വാര്യർ