മാടായിക്കാവ് ചരിത്രവും പുരാവൃത്തവും

ഉത്തരകേരളത്തിലെ പ്രധാനപ്പെട്ട ശാക്തേയകാവുകളിൽ ഒന്നാണ് മാടായിക്കാവ്. ആരാധനാരീതി അനുഷ്ഠാനങ്ങൾ എന്നിവയിലൊക്കെ വ്യത്യസ്തത പുലർത്തുന്ന കാവിൽ ചരിത്രപരമായും വളരെ പ്രത്യേകതകൾ ഉണ്ട്. ചരിത്രാതീത കാലം മുതൽ മനുഷ്യനും പ്രകൃതിയും രൂപപ്പെടുത്തിയ നിർമ്മിതികൾ ദേശപൈതൃകത്തിന്റെ ഭാഗമാണ്. അത് തിരിച്ചറിയാതെ നമുക്ക് നിലനിൽക്കാനാവില്ല. ഉത്തര മലബാറിന്റെ ഒരു കാലഘട്ടത്തിന്റെ ചരിത്രം മാടായിപ്പാറ, മാടായിക്കാവ് എന്നിവയൊക്കെയായി ബന്ധപ്പെട്ടുകിടക്കുന്നു. പ്രകൃതിയുടെയും ചരിത്ര സംസ്കാരങ്ങളുടെയും വാമൊഴി വഴക്കങ്ങളുടെയുമൊക്കെ സമന്വയഭൂമിയാണ് കാവും പരിസരപ്രദേശങ്ങളും. മൂഷികവംശത്തിനു ശേഷം ഉത്തരകേരളത്തിൽ നിലനിന്നിരുന്ന നാടുവാഴി കുടുംബങ്ങളിൽ പ്രമുഖമായിരുന്നു കോലസ്വരൂപം. വടക്ക് ചന്ദ്രഗിരി പുഴയുടെയും തെക്ക് കോരപ്പുഴയുടെയും ഇടയിലുള്ള വിസ്തൃതമായ ഭൂവിഭാരം ഒരു കാലത്ത് ഭരിച്ചിരുന്നത് കോലസ്വരൂപം എന്നറിയപ്പെടുന്ന രാജ വംശമായിരുന്നു ഉത്തരമലബാറിന്റെ ചരിത്രത്തിൽ മുഖ്യസ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന ഏഴിമല, മാടായി, തളിപ്പറമ്പ്, വളപട്ടണം, ശ്രീകണ്ഠാപുരം എന്നിവ മൂഷികവംശത്തിന്റെ ആസ്ഥാനമായിരുന്നു. കോലസ്വരൂപത്തിന്റെ കുലപര ദേവതയാണ് തിരുവർക്കാട്ട് ഭഗവതി. മൂഷകവംശത്തിലെ പതിനൊന്നാമത്തെ രാജാവായ ശതസോമൻ (സൂതസോമൻ) ആയിരുന്നു പെരിഞ്ചല്ലൂർ (തളിപ്പറമ്പ്) ക്ഷേത്രം നിർമ്മിച്ചത്. കോലസ്വരൂപത്തിന്റെ കുലദേവതയായ ശ്രീ ഭദ്രകാളിയെ അവിടെ പ്രത്യേകമായി ആരാധിച്ചു പോന്നിരുന്നു. നൂറ്റാണ്ടുകൾക്കുശേഷം ദേവിയുടെ അരുളപ്പാടിൻ പ്രകാരം എ.ഡി. 344 ൽ കോലത്തുനാട്ടരചൻ ശ്രീ ഭദ്രകാളിയെ എഴുന്നള്ളിച്ചുകൊണ്ട് വന്ന് ഭദ്രകാളി പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു.

ദാരികവധ പുരാവൃത്തത്തെ ആസ്പദമാക്കിയാണ് കേരളത്തിലും കാളീദേവതാ ആരാധനയ്ക്ക് പ്രാധാന്യം ലഭിച്ചിരുന്നത്. ക്രിസ്തുവർഷത്തിനു മുമ്പ് തന്നെ ലോകത്തിൽ അമ്മദേവതാ സങ്കൽപ്പം നിലനിന്നിരുന്നു. ഉർവ്വരതാ സങ്കൽപവുമായി ബന്ധപ്പെട്ട് മാതൃദേവാരാധന സിന്ധുനാഗരികതയ്ക്ക് മുൻപേ തന്നെ ഇന്ത്യയിലും നിലനിന്നിരുന്നു. കാളീക്ഷേത്രങ്ങളിലും കാവുകളിലും ഇന്നും തുടർന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾ ഈ സങ്കൽപ്പവുമായി ബന്ധപ്പെട്ടുനിൽക്കുന്നു. തിൻമയുടെ മേലുള്ള നൻമയുടെ വിജയമാണ് കാളീ സങ്കൽപ്പം. ദുഷ്ടരെ ശിക്ഷിക്കുകയും ശിഷ്ടരെ രക്ഷിക്കുകയും ചെയ്യുന്ന കാളീ സങ്കല്പം സമൂഹത്തിലെ എല്ലാ ജാതി മത വിഭാഗങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ജാതി മത സൗഹാർദ്ദത്തിന്റെ മഹത്തായ പാരമ്പര്യമായി തുടർന്നുപോരുന്നുണ്ട്. കാടിനെ കാക്കുന്ന കാവ്, കാവിന്റെ സങ്കൽപത്തിൽ നിന്നും ഏറെയൊന്നും വിട്ടുപോയിട്ടില്ല. ക്ഷേത്രങ്ങളിൽ സാധാരണയായി തെയ്യക്കോലങ്ങൾ കെട്ടിയിക്കുന്ന പതിവ് വളരെ അപൂർവ്വമാണ്. ക്ഷേത്രത്തിന്റെയും കാവിന്റെയും സ്വഭാവം സൂക്ഷിക്കുന്ന മാടായിക്കാവിൽ ചുറ്റമ്പലത്തിനു പുറത്തായി കലശത്തിൻ നാൾ എട്ടു തെയ്യങ്ങൾ കെട്ടിയാടിക്കാറുണ്ടണ്ട്. തിരവർക്കാട്ട് ഭഗവതി, സോമേശ്വരി, കളരിയിൽ ഭഗവതി, ചുഴലി ഭഗവതി, പാടിക്കുറ്റി ഭഗവതി, വീരചാമുണ്ഡി, വേട്ടുവച്ചേകവർ, ക്ഷേത്രപാലകൻ എന്നിവയാണ് തെയ്യക്കോലങ്ങൾ.

ദാരികനെ നിഗ്രഹിക്കാനായി പരാശക്തിയിൽ നിന്നും ജന്മമെടുത്ത കാളി, ദാരികനെ നിഗ്രഹിച്ചു എന്ന് വിശ്വസിക്കുന്ന സ്ഥലത്ത് പാറയുടെ തെക്കു ഭാഗത്തായി പൂരത്തിൻ നാൾ ചടങ്ങുകൾ നടത്തുക പതിവുണ്ടണ്ട്. ശത്രുനിഗ്രഹം ചെയ്ത് കോപം തണുക്കാത്ത അലറിയോടി വരുന്ന മകളെ അടുത്തുതന്നെ കുടിയിരുത്താൻ സ്ഥാനം നിർണ്ണയം ചെയ്യണമെന്ന് പരമേശ്വരൻ ശിഷ്യനായ പരശുരാമനോട് ആവശ്യപ്പെടുകയും കാവ് നിർമ്മിക്കുകയും ചെയ്തുവെന്ന് ഐതിഹ്യം. മാടായിക്കാവിലെ ദേവി പരശുരാമ പ്രതിഷ്ഠയാണെന്ന് ബ്രഹ്മാണ്ഡ പുരാണത്തിലുണ്ടെന്ന ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നുണ്ടണ്ട്. പത്തില്ലക്കാരായ പിഷാരകരെ പരശുരാമൻ ശാക്തേയ പൂജ നടത്താൻ നിയോഗിച്ചതാണെന്ന് ഐതിഹ്യങ്ങളിൽ  രേഖപ്പെടുത്തുന്നു. പിഷാരകർലോപിച്ച് പിടാരർ എന്ന് രൂപപ്പെട്ടതാകാം എന്നും ഇവർ ബ്രാഹ്മണവിഭാഗത്തിലെ ഒരു വിഭാഗമായ ബംഗാളി ബ്രാഹ്മണവിഭാഗത്തിന്റെ പിന്തുടർച്ചക്കാണെന്നും അവകാശപ്പെടുന്നു. ആര്യവത്ക്കരണത്തിനുശേഷം ക്ഷേത്രാചാരങ്ങളിലും കാർഷിക സംസ്കാരത്തിലും ആരാധനാ രീതികളിലും മറ്റും വന്ന മാറ്റങ്ങൾ ഇതിനോട് ചേർത്തു വായിക്കാം. ആര്യേതര സംസ്കാരത്തിന്റെ ആരാധനകളിലാണ് കാളീപൂജയും മാതൃദേവതാസങ്കല്പങ്ങളും കുടികൊള്ളുന്നത്.

വാരിയഴിച്ചിട്ട മുടിയിൽ ആകാശം മറച്ച് സന്ധ്യാനേരം സൃഷ്ടിച്ച് രാവും പകലുമില്ലാത്ത സമയത്ത് ഒളിച്ചിരുന്ന കോട്ടയ്ക്കുള്ളിൽ നിന്നും പരത്തിയിട്ട നാവിൻതുമ്പിലേക്ക് കടന്നെത്തിയ ദാരികനെ, ഭൂമിയിലും ആകാശത്തിലുമല്ലാത്ത ഇടത്തുവെച്ച് ശൂലത്തിൽ കുത്തിത്തറപ്പിച്ച് കൊന്ന് ആർത്തട്ടഹസിച്ച് ഓടിച്ചെന്ന മകൾക്കായ ശ്രീപരമേശ്വരൻ ശൂലം കൊണ്ട് കുത്തിത്തറച്ച് കരിഞ്ഞെറിഞ്ഞ മാടായിപ്പാറയിൽ തെളിനീർ തടാകം സൃഷ്ടിച്ചു. തടാകം വടുകുന്ദയായി. സർവ്വകാല ജലദായിനിയായി പാറയിൽ നിത്യവിസ്മയമായി നിലകൊള്ളുന്നു. തിരുവർക്കാട്ട് കാവിൽ ഭദ്രകാളികളം പാട്ടിൽ ഇങ്ങനെ അരുളപ്പെടുന്നു.

അന്ന് നൂലിട്ടാൽ നിലയില്ലാത്ത സമുദ്രം
മൂന്നേ മുക്കാൽ നാഴിക കൊണ്ടണ്ട്
ബ്ലായിക്കരപ്പെടുത്തി മാടിക്കിച്ചമച്ചു
എരിഞ്ഞ പാറയും കുതിർന്ന പാടവുമാക്കി-
നേരെ തെക്കെനാക്കിയിലും വടക്കെനാക്കിയിലും
ഒരുപോലെ ചാഞ്ഞുവഴിഞ്ഞു
വടുകുന്ദ പുഴയിൽ നീരാടി
വടുകുന്ദപ്പനെയും ഞാൻ
കുളിച്ചു കൈകൂമ്പി പൂരക്കടവിൽ
നീരാടി പൂവിടും കല്ലെന്നു ഞാൻ
വസിക്കുകയും ചെയ്തു

തിരുവർക്കാട്ട് കാവ് എന്ന ക്ഷേത്രനാമത്തിൽ പാഠഭേദങ്ങൾ കാണാം. ദേവിയെ ശംഖിൽ ആവാഹിച്ചുകൊണ്ട് വീണ സ്ഥലം തുടർച്ചയായി പ്രകമ്പനം കൊണ്ടു എന്നും തിരു ഏറ് കൊണ്ടുണ്ടായ സ്ഥലം തിരുവിറയൽകാവ് ആയി എന്നു പറയുമ്പോഴും, പുത്രിയെ കാൺകാണെ കൂടിയിരുത്താനായി സ്ഥലം കണ്ടെത്താനായി ശിഷ്യൻ പരശുരാമനോട് ശ്രീ പരമേശ്വരന്റെ ശൂലം ചെന്നുവീണ സ്ഥലം പ്രകമ്പനം കൊണ്ടു എന്നും അവിടെ കാവിന്നിടം കണ്ട് തിരുവിറയൽകാവ് പണിതു എന്നും പുരാവൃത്തം മറ്റൊരു വ്യാഖ്യാനത്തോടെ കാണുന്നുണ്ട്. പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യത്തിന്റെ തോറ്റത്തിൽ കാണുന്ന തിരുളോട് കാവ്, തിരുവിറയൽകാവ് എന്നിവയെല്ലാം തിരുവർക്കാട്ട് കാവിന്റെ തദ്ഭവമാകാം. ഒരു കാലത്ത് കടൽക്കരയായി മാറിയ പ്രദേശത്തെ ഐതിഹ്യത്തോട്  ബന്ധപ്പെടുത്തുമ്പോൾ ഐതിഹ്യങ്ങളിലെ ചരിത്രാംശം വെളിപ്പെടുന്നു എന്നും ചേർത്തുവായിക്കാം.

തിരുവർക്കാട്ട് ഭഗവതി തെയ്യത്തിന്റെ മുൻമൊഴിയിൽ പറയും പ്രകാരം
അവരിലും ബലവീര്യമായി
തോറ്റം ചെയ്തെടുത്ത പരദേവത
തിരുവർക്കാട്ട് ഭഗവതി
എനിക്കു പേർനാം കൊണ്ടണ്ട്
കയ്യാലെടുത്തു വണ്ണം
എറിഞ്ഞുകൊന്ന ഏറുകാട്

എന്നു പറയുമ്പോൾ തിരുഏറുകാട് തിരുവർകാട് കാവ് ആയിത്തീർന്നു എന്നും ദാരികനെ എറിഞ്ഞുകൊന്ന കാട്ടിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം എന്ന നിലയിൽ തിരുവർക്കാട്ട് കാവിന് കൂടുതൽ പ്രസക്തി വരുന്നു.

പഴയകാലത്ത് ആരാധനാലയങ്ങൾ ജാതിമത സൗഹാർദ്ദങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്നു എന്നതിന് ഉദാഹരണമാണ് മാടായിക്കാവിലെ ആചാരങ്ങൾ. തന്ത്രികളായി ബ്രാഹ്മണരും പൂജാരികളായി പിടാരൻമാരും, പാരമ്പര്യാവകാശികളായി നായന്മാരും, യാദവൻ, തീയ്യർ, മലയർ, ശാലിയർ, മുകയർ എന്നിങ്ങനെ വിവിധ സമദായക്കാരും കാവുമായി ബന്ധപ്പെടുന്നു. അരിയപ്പൂങ്കന്നി തെയ്യക്കോലം കെട്ടിയാടുമ്പോൾ മാപ്പിളമാരെ അഭിസംബോധന ചെയ്തുകൊണ്ടണ്ട് മാടായി നഗരമേ എന്ന് അരുളപ്പെടുന്നതിൽ നിന്നും ജാതി മത സൗഹാർദ്ദത്തെ കുറിക്കുന്ന പ്രദേശത്തുള്ള  ഈ കാവിന് പ്രത്യേകം സംവിധാനമുണ്ട്.

ഉത്തരകേരളത്തിൽ കൂത്ത് നടക്കാറുള്ള ശാക്തേയകാവുകളിലൊന്നാണ് മാടായിക്കാവ്. ക്ഷേത്രമുഖ മണ്ഡപത്തിൽ കൂത്ത് അവതരിപ്പിക്കുന്ന കേരളത്തിലെ അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്ന്. മാണി ചാക്യാർ കുടുംബക്കാർക്കാണ് കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം. ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയിലെ ആറാം അങ്കമായ ആങ്കുലീയാങ്കമാണ് മാടായിക്കാവിൽ അവതരിപ്പിക്കുന്നത്. കന്നി സംക്രമം മുതൽ തുലാസംക്രമം വരെയാണ് കാവിൽ കൂത്ത് അവതരിപ്പിച്ചുവരുന്നത്. കാവിലെ കൂത്തമ്പലവും മണ്ണുകൊണ്ടുള്ള മിഴാവും പ്രത്യേകതയാർന്നതാണ്. മാടായിക്കാവിലെ കൂത്തിനുശേഷം ചെമ്പല്ലിക്കുണ്ടണ്ട് പുഴ കടന്നുപോകുന്ന ചാക്യാരെ മുതല പിടിക്കുകയും രക്ഷയില്ലാതെ മനംനൊന്ത് മാടായിക്കാവിലമ്മയെ പ്രാർത്ഥിക്കുകയും താൻ രക്ഷപ്പെടുകയാണെങ്കിൽ തിരിച്ചു പോയി ഉടനെ മന്ത്രാങ്കം കൂത്ത് നടത്തിക്കൊള്ളാമെന്ന് വിലപിക്കുകയും ചെയ്തു. പ്രാർത്ഥന ഫലിക്കുകയും ചാക്യാരും സംഘവും തിരിച്ചു പോകുകയും പ്രാർത്ഥന പ്രകാരം കൂത്ത് നടത്തുകയും ചെയ്തു.

വന്നുപെട്ട നൂറ്റെട്ട് കുടം ശനി മാരി വിതറിയപ്പോൾ ചിറക്കൽ കോലോത്തുനിന്നും തിരുവർക്കാട്ട് കാവിൽ പ്രശ്നചിന്ത നടത്താൻ ഉത്തരവായി. വണ്ണാൻ കെട്ടിയാൽ ഒരു കൂട്ടം ശനിയൊഴിയും. മലയൻ കെട്ടിയാൽ ഒരു കൂട്ടം ശനിയൊഴിയും. നൂറ്റെട്ടുകൂട്ടം ശനിയൊഴിയാൻ മാടായിക്കാരൻ പൊള്ളയെ വിളിക്കുന്നു. മാരിക്കലിയൻ, മാരിക്കലിച്ചി, മാരിക്കുളിയൻ, മാമായക്കുളിയൻ, മാമായക്കലിച്ചി, എന്നിങ്ങനെ തെയ്യങ്ങളെ കെട്ടിയാടാൻ തീരുമാനിക്കപ്പെടുന്നു. അങ്ങനെ ചേട്ടയുടെ ബാധ അകന്നുപോകുകയും പൊള്ള ആചാരപ്പെട്ട് ആചാരപ്പൊള്ളയാവുകയും കൊല്ലം തോറും മാരിയകറ്റാൻ കർക്കിടകം 16 ന് മാടായിക്കാവിൽ വെച്ച് മാരിത്തെയ്യങ്ങൾ കെട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.

കാലാകാലങ്ങളായി മുകയസമുദായക്കാർ മാടായിക്കാവിൽ പൊങ്കാല സമർപ്പിക്കുന്നത്, കൂടുതലായി അറിയപ്പെടാത്തതു കൊണ്ടണ്ട് മാത്രമാണ് ആചാരപരമായി മാത്രം തുടർന്നു പോരുന്നത്. വടക്കൻ കേരളത്തിൽ വളരെ പഴയ കാലം മുതൽ തന്നെ മുകയ സമുദായക്കാർ പുത്തൻ കല സമർപ്പണം നടത്തി പൊങ്കാല അനുഷ്ഠിക്കാറ് പതിവുണ്ട്. അത് ഇന്നും മുറ തെറ്റാതെ തുടർന്നു പോരുന്നു. മകരം ഒമ്പതാം നാളിൽ പുത്തൻ കലത്തിൽ അരിയുമായി വന്ന് കാവിലമ്മയ്ക്ക് നിവേദ്യമർപ്പിച്ച് പോകുന്ന ഇവർക്ക് പ്രസാദമായി പൂജ ചെയ്ത നിവേദ്യം തിരിച്ചു നൽകുന്നു. മുട്ടത്ത്, കരക്കടവത്ത്, കാറോൽ, വെങ്ങാട്ട്, മാടായി എന്നീ തറവാട്ടുകാർ ഭക്തിപൂർവ്വം ഇൗ ആചാരം അന്യം നിന്നും പോകാതെ അനുഷ്ഠിച്ചുപോരുന്നുണ്ടണ്ട്.

ധൂളീചിത്രമെന്ന് പുരാണങ്ങളിൽ രേഖപ്പെടുത്തിയ കളമെഴുത്ത് ആദ്യമായി രൂപമെടുത്തത് ശിവന്റെ നിർദ്ദേശപ്രകാരം പുത്രനായ സുബ്രഹ്മണ്യനിൽ നിന്നാണത്രെ. ദാരികനെ കൊന്ന് കലിയടങ്ങാത്ത കാളിയെ ശാന്തയാക്കാൻ കളമെഴുത്തിലൂടെ തുലാമാസത്തിൽ മാടായിക്കാവിൽ നടക്കുന്ന കളത്തിലരി എന്ന അനുഷ്ഠാന കർമ്മത്തോടെയാണ് വടക്കെ മലബാറിലെ കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യങ്ങൾക്കും ഉത്സവങ്ങൾക്കും തുടക്കം കുറിക്കുന്നത്. അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, ചുണ്ണാമ്പും മഞ്ഞളും കൂട്ടിച്ചേർത്തുണ്ടാക്കുന്ന ചുവന്ന പൊടി, വാകയിലയുടെ പച്ചപ്പൊടി എന്നിവയൊക്കെ ചേർത്ത് കൊണ്ടണ്ട് ഭദ്രകാളിയുടെ രൗദ്രരൂപമാണ് കളമെഴുതി ഉണ്ടാക്കുന്നത്. ചുവപ്പും പച്ചയും കൊണ്ടണ്ട് രൂപമുണ്ടണ്ടാക്കി അരികൊണ്ടണ്ടും നെല്ലുകൊണ്ടണ്ടും മാറ് നിറച്ച് മീതെ വർണ്ണപ്പൊടികൾ വിതറുന്നു. വരച്ചുണ്ടണ്ടാക്കിയ കളത്തിൽ ദിപം കൊളുത്തി പൂമാലയിട്ട് അലങ്കരിക്കുന്നു. അവസാനദിവസം തെയ്യം പാടി നമ്പ്യാർ ദേവിയെ സ്തുതിച്ച് പാടുന്ന പാട്ടോടുകൂടി കളത്തിലരി സമാപിക്കുന്നു.

ഭഗവതിക്കാവുകളിലും ക്ഷേത്രങ്ങളോടു ചേർന്നു നടത്തിവരുന്ന അനുഷ്ഠാന കർമ്മമായ കളത്തിലരിയും പാട്ടും ദേവതാപ്രീതിക്കായാണ് ചെയ്തുവരുന്നത്. മാടായിക്കാവിൽ കളത്തിലരിയും പാട്ടും വർഷത്തിൽ മൂന്നു പ്രാവശ്യമായി നടക്കുന്നു. തുലാമാസത്തിലെ എട്ടു ദിവസവും വൃശ്ചികത്തിലെ മുപ്പതു ദിവസവും മകരത്തിലെ പതിമൂന്നു ദിവസവും വർഷത്തിൽ എല്ലാ മാസങ്ങളിലും സവിശേഷങ്ങളായി അനുഷ്ഠാനങ്ങൾ കാവിനെ പ്രത്യേകതയായി കരുതുന്നു. മേടത്തിലെ വിഷു, ഇടവത്തിലെ കലശം, മിഥുനത്തിലെ പ്രതിഷ്ഠ, കർക്കിടകത്തിലെ നിറ, ചിങ്ങപ്പുത്തരിയും തിരുവോണവും, കന്നിയിലെ കൂത്ത്, തുലാവത്തിലെ എട്ടുപാട്ടും കളത്തിലരിയും, വൃശ്ചികത്തിലെ മുപ്പതുപാട്ടും കളത്തിലരിയും, കാർത്തികയും, ധനുവിലെ പന്തൽക്കാരൻ, മകരത്തിലെ പതിമൂന്ന് പാട്ടും കളത്തിലരിയും കുംഭത്തിലെ ശിവരാത്രിസ മീനത്തിലെ പൂരം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.

വസന്തകാല ഉത്സവമായ പൂരം, മാടായിക്കാവിൽ വിശേഷാൽ പൂജകളും പൂരംകുളി എന്നീ അനുഷ്ഠാനങ്ങളോടെയാണ്. മീനത്തിലെ കാർത്തിക നാൾ മുതൽ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന പൂരോത്സവത്തിന്റെ ഭാഗമായുള്ള തിടമ്പെഴുന്നള്ളത്തും കളരിപ്പയറ്റും പൂരക്കളിയും ഉണ്ണിയപ്പ നിവേദ്യവും പൂരംകുളിയും അതിനോടനുബന്ധിച്ച് നടക്കുന്ന ചന്തയും പ്രസിദ്ധമാണ്.

പ്രകൃതി അമ്മയായി സമരസപ്പെടുന്ന മാതൃദേവതാ സങ്കൽപത്തിന്റെ വിഭിന്ന ഭാവങ്ങളായ കാളിയും, ദുർഗ്ഗയും, ലക്ഷ്മിയും സരസ്വതിയുമൊക്കെ വ്യത്യസ്തമായ സാംസ്കാരിക വ്യതിയാനങ്ങളിലൂടെ രൂപഭാവ വ്യത്യാസങ്ങളോടെ ഭക്തിഭാവരൂപേണ നമ്മുടെ മുന്നിൽ കാലാകാലങ്ങളായി പ്രത്യക്ഷീഭവിക്കുന്നു. സമൂഹസങ്കൽപത്തിന്റെ ദൃഢതയെ ഉൗട്ടി ഉറപ്പിക്കുന്നതിൽ ഇൗ സങ്കൽപ്പങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ടണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ ഏറെയൊന്നും വ്യത്യാസം വരാതെ നിൽക്കുന്ന കാവ്, കാവിനു ചുറ്റിനുമുള്ള കാട് ദേശപ്പെരുമയുടെ പൊരുളായി നിലനിൽക്കുന്നു. ചരിത്രവും മിത്തുകളും കഥകളും സാംസ്കാരിക പെരുമകളും പ്രകൃതിയുടെ താളവുമൊക്കെ കാത്തുകൊണ്ട്.

കോല ചരിത്രത്തിലൂടെ ഒരെത്തിനോട്ടം

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ട് ഏറെ പ്രാമുഖ്യമർഹിക്കുന്ന ഒരു ഭൂപ്രദേശമാണ് ഇന്ത്യയുടെ തെക്കേ അറ്റത്ത് തെക്കുവടക്കായി കിടക്കുന്ന പ്രദേശം. 8018 , 12048 എന്നീ ഉത്തര അക്ഷാംശങ്ങൾക്കിടയിലും 74052 , 77024 എന്നീ പശ്ചിമ രേഖാംശങ്ങൾക്കിടയിലും സ്ഥിതിചെയ്യുന്ന കേരളഭൂമി വ്യക്തമായും മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടവയാണ്. കിഴക്ക് ഭാഗത്തെ പശ്ചിമഘട്ടവും പടിഞ്ഞാറ് ഭാഗത്തെ അറബിക്കടലും വിദേശ രാജ്യങ്ങളുമായി ബന്ധം പുലർത്താനും അതിർത്തിദേശങ്ങളിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും ഒട്ടൊന്ന് സുരക്ഷിതമായി നിൽക്കാനും പ്രത്യേകമായും ഒരു ചരിത്ര സാംസ്കാരികാവബോധം നിലനിർത്താനുമൊക്കെ ഏറെ സഹായിച്ചിട്ടുണ്ട്.

കേരള ചരിത്രഘടനം രൂപപ്പെട്ടുവരുന്നത് തമിഴ് സാഹിത്യത്തിൽ സുപ്രധാനമായി കരുതിപ്പോരുന്ന സംഘകാലഘട്ടത്തിലായിരുന്നു. ഇൗ കാലഘട്ടം ക്രിസ്തു വർഷത്തിന്റെ ആദ്യ അഞ്ച് നൂറ്റാണ്ടുകളായിരുന്നു. തമിഴകത്തിന്റെ ഭാഗമായ കേരളം എന്ന ദേശം അന്ന് വേണാട്, കുട്ടനാട്, പൂഴിനാട്, കാക്കനാട് എന്നിങ്ങനെ അഞ്ച് ദേശങ്ങളിലായി വ്യാപിച്ചു കിടക്കുകയായിരുന്നു. ഇന്നത്തെ കണ്ണൂർ ജില്ലയുടെ തീരപ്രദേശങ്ങളും കോഴിക്കോട് ജില്ലയുടെ ഏതാനും ഭാഗങ്ങളും ചേർന്ന പൂഴിനാട് ചതുപ്പുനിലങ്ങൾ നിറഞ്ഞ പ്രദേശമായിട്ടാണ് കണക്കാക്കിയത്. ഈ പ്രദേശം മൂഷകരാജവംശം എന്ന നിലയിൽ പ്രസിദ്ധമായി.

സംഘകാലചരിത്രത്തിന്റെ ആദ്യകാലത്ത് കേരളത്തിന്റെ പ്രധാനഭാഗങ്ങൾ ഭരിച്ചിരുന്നത് മൂന്ന് രാജശക്തികളായിരുന്നു. ആയ് രാജാക്കന്മാർ തെക്കൻ പ്രദേശങ്ങളിൽ ആധിപത്യമുറപ്പിച്ചപ്പോൾ, ഏഴിമല രാജാക്കന്മാർ വടക്കുള്ള ദേശങ്ങളിലും ചേരരാജാക്കൻമാർ ഇടയിലുള്ള മറ്റു ദേശങ്ങളിലും മേൽക്കോയ്മ നേടി.

വടകരയ്ക്കും മംഗലാപുരത്തിനും ഇടയിലുള്ള തീരപ്രദേശവും കിഴക്കുള്ള മലമ്പ്രദേശങ്ങളും കണ്ണൂരിനു വടക്കുള്ള പ്രദേശങ്ങളും അതിനു പടിഞ്ഞാറു കിടക്കുന്ന പ്രദേശങ്ങളും ചേർന്ന ഏഴിമലയ്ക്ക് തുളുനാട്ടിനു തെക്കുകിടക്കുന്ന പ്രദേശം എന്നനിലയിൽ കൊങ്കാനം എന്ന പേരും ഉണ്ടായിരുന്നു. സമുദ്രതീരത്തുള്ള മല എന്ന ആർത്ഥത്തിലാണ് ഈ പേര് ഉപയോഗിച്ചിരുന്നത്.

കേരളത്തിലെ രാജവംശങ്ങളെല്ലാം അവയുടെ ഉത്ഭവം ഉത്തരേന്ത്യയിലെ പുരാണ പ്രസിദ്ധങ്ങളായ രാജവംശങ്ങളുമായി ബന്ധമുള്ളതാണെന്ന് അവകാശപ്പെടുന്നുണ്ടണ്ട്. ഏഴിമല രാജവംശം എന്ന് മൂഷകരാജവംശ ചരിത്രവും ഇൗ അവകാശവാദത്തിൽ വേർതിരിഞ്ഞു നിൽക്കുന്ന ഒന്നല്ല. പുരാണകഥകളും ഐതിഹ്യങ്ങളും വംശാവലി ചരിത്രങ്ങളും ദേവഗണങ്ങളുമെല്ലാം ബോധവൂർവ്വമോ അല്ലാതെയോ ഈ രാജവംശങ്ങളുടെ ചരിത്രങ്ങളിലും കൂട്ടിച്ചേർക്കുന്നുണ്ടണ്ട്. അതുകൊണ്ട് യുക്തിഭദ്രവും ആധികാരികവുമായ ചരിത്രം ഇവയിൽ നിന്നൊക്ക വേർതിരിച്ചെടുത്താൽ മാത്രമേ യഥാർത്ഥ ചരിത്രം വായിച്ചെടുക്കാൻ പറ്റുകയുള്ളൂ. അകനാനൂറ്, പുറനാനൂറ്, കുറുന്തൊകൈ, നാറ്റിണൈ, പതിറ്റുപ്പത്ത്, മൂഷിക വംശകാവ്യം എന്നിവ കേരളചരിത്രത്തിന്റെ പ്രത്യേകിച്ച് കോലചരിത്രത്തിന്റെ പൂർവ്വകാല ആഖ്യാനങ്ങൾ ഉൾപ്പെടുന്നവയാണ്.

മൂഷകവംശത്തിന്റെ സ്ഥാപകനായ രാമഘടമൂഷികൻ (ഇരാമഘടമൂവർ) മാഹിഷ്മതിയിൽ നിന്നും പരശുരാമനെ ഭയന്ന് ഏഴിമലയിൽ അഭയം പ്രാപിച്ച രാജ്ഞിയുടെ പുത്രനാണെന്നും അതല്ലാ ക്രിസ്തുവർഷാരംഭത്തിൽ ദ്രാവിഡഭാഷ സംസാരിക്കുന്ന ഒരു വിഭാഗം ഏഴിമലയിൽ താമസമുറപ്പിച്ചിരുന്നെന്നും അവരുടെ മൂപ്പൻ ആവാം മൂവർ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നത് എന്നും ചരിത്രകാരൻമാരുടെ ഇടയിൽ വ്യത്യസ്താഭിപായങ്ങളുണ്ട്.

കോലപട്ടണം സ്ഥാപിച്ച രാമഘടമൂഷികന്റെ തൊട്ടടുത്ത പിൻഗാമിയായി വരുന്ന നന്ദൻ എന്ന രാജാവ് മൂഷികവംശത്തിലെ പ്രഗത്ഭനായ ഒരു ഭരണാധികാരി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ചിരുന്നു. പഴംതമിഴ്കൃതികളിലെ നന്നനും നന്ദനും ഒരാളാണെന്ന അഭിപ്രായം ചരിത്രകാരന്മാർക്കിടയിലുണ്ട്. മഗധരാജാവായ സുവർമ്മാവിനോട് യുദ്ധം ചെയ്ത് പൈതൃകമായി കിട്ടേണ്ട രാജ്യം കൈക്കലാക്കുന്ന മൂഷിരാജാവ് മഗധപുത്രിയായ ഭദ്രസേനയെ വിവാഹം ചെയ്യുകയും ഇതിലുണ്ടായ പുത്രൻമാരിൽ ഒരാളാണ് നന്ദനെന്നുമാണ് പണ്ഡിതമതം. മറ്റൊരു മകനായ വടുവിനെ ഹേഹയെ രാജ്യത്തിലെ രാജാവാക്കുകയും കോലപട്ടണം നന്ദനെ ഏൽപ്പിച്ച് പിൻവാങ്ങുന്നതായും കാണാം.

നന്നനെ പരാജയപ്പെടുത്തിയ നാർമുടിച്ചേരൻ എ.ഡി.60 മുതൽ 75 വരെ വാണിരുന്ന രാജാവെന്ന് സംഘകൃതികളിൽ പ്രതിപാദിക്കുന്നുണ്ടണ്ട്. പാഴിയിൽ വെച്ചു നടന്ന ചരിത്രപ്രസിദ്ധമായ യുദ്ധത്തിൽ ആദ്യം ചേരരാജാവിനെ പരാജയപ്പെടുത്തിയതാണ് നന്നന്റെ വിജയകിരീടങ്ങളിൽ പൊൻതൂവലായി നിലകൊള്ളുന്നത്. ചേരരാജവംശവും ഏഴിമലരാജവംശവും തമ്മിലുള്ള ശത്രുത യെക്കുറിച്ച് നാറ്റിണൈയിൽ പ്രതിപാദ്യമാവുന്നുണ്ടണ്ട്. കണക്കാൽ ഇരുമ്പാറൈ എന്ന ചേരരാജാവ് പോരിനായി വന്ന മൂവൻ എന്ന രാജാവിനെ വധിച്ച് അയാളുട ചെപല്ല് തന്റെ വാതിൽപടിയിൽ പതിച്ചുവെച്ചതായി സംഘകാല കവിതകളിൽ പൊയ്കയാർ എന്ന കവി പാടുന്നുണ്ടണ്ട്.

ചേരവംശാവലിയിൽ രണ്ടു വിഭാഗങ്ങളുണ്ട്. ഒന്ന് വാനവരമ്പൻ ശാഖ യിലെ ഉതിയൻ ചേരലിന്റെ മകനാണ് ദീർഘകാലം ചേരവംശത്തിൽ ഭരണം നടത്തി പ്രസിദ്ധനായ നെടുംചേരലാതൻ സംഘകൃതിയായ പതിറ്റുപ്പത്തിൽ ഇവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടണ്ട്. ഏഴിമലയിലെ നന്ദനായിരുന്നു അദ്ദേഹത്തിനു നോരിടേണ്ടിവന്ന ഏറ്റവും പ്രബലനായ ശത്രു. ചേരസൈന്യത്തെ ആയ് എയിനന്റെ നേതൃത്വത്തിൽ അയച്ച് യുദ്ധത്തിലേർപ്പെടാൻ കാരണം നന്നന്റെ പുന്നാടി ആക്രമണമായിരുന്നു. പാഴി യുദ്ധത്തിൽ നന്ദന്റെ ചേരസൈന്യത്തെ ദയനീയമായി പരാജയപ്പെടുത്തിയതിന്റെ പകരമായി നാർമുടിച്ചേരൽ വാകൈ പെരുംതുറൈ യുദ്ധത്തിൽ നന്ദനെ വധിക്കുകയും പൂഴിനാട് ചേരാധിപത്യ ത്തിൻകീഴിലാക്കുകയും ചെയ്യുന്നുണ്ട്.

പാഴിമല

നന്നന്റെ ആസ്ഥാനകവിയായ പരണൻ ഏഴിൽമലയുടെ തൊട്ടടുത്ത് കിടക്കുന്ന പാഴിമലയെക്കുറിച്ച് സൂചന നൽകുന്നുണ്ടണ്ട്. പാഴിയുദ്ധം നടന്നത് പാഴിപ്പറന്തലൈ എന്ന യുദ്ധഭൂമിയിൽ വെച്ചാണെന്നും പാണി നന്ദന്റെ കാവലോട് കൂടി സുരക്ഷിതമായിരിക്കുന്നു എന്നും പ്രതിപാദിക്കുന്നുണ്ട്. പഴംതമിഴ് പാട്ടുകളിൽ സൂചിപ്പിക്കുന്ന പാഴി നന്നന്റെ തലസ്ഥാന നഗരവും പാഴി അങ്ങാടി ഇന്നത്തെ പഴയങ്ങാടിയുമായി തീരുന്നു. പരണർ, അഴിശ്ശി എന്നിവരുടെ കൃതികളിലെവിടെയും പാഴിയെക്കുറിച്ച് പാഴിക്കുന്ന്, പാഴിമല, പാഴി എന്നല്ലാതെ തുറമുഖ പ്രദേശമെന്ന സൂചനയില്ല. അതേസമയം അചലപത്തനത്തിൽ നിന്നും നല്ലയിനം കോലം (കുരുമുളക്) അയച്ചിരുന്നതായും അവിടെ ഒരു തുറമുഖം ഉള്ളതായും സൂചന കാണുന്നുണ്ട്. അത് ഏഴിമലയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രകൃത്യാ രൂപപ്പെട്ടിരുന്ന തുറമുഖപ്രദേശമായിരിക്കാം. ഒന്നാം നൂറ്റാണ്ടിൽ നന്ദന്റെ കാലത്ത് പാഴി നന്ദന്റെ ആസ്ഥാനമെന്ന നിലയിൽ പ്രസിദ്ധമായതിനുശേഷം എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിൽ വല്ലഭൻ സ്ഥാപിക്കുന്നതും മാരാഹി തുറമുഖമെന്ന നിലയിൽ വാണിജ്യ ബന്ധങ്ങൾ സജീവമാകുന്നതും.

കടൽക്ഷോഭങ്ങളും, കരപ്രദേശങ്ങളുടെയും കടൽപ്രദേശങ്ങളുടെയും രൂപീകരണങ്ങളും പ്രകൃതിയിൽ തന്നെ പല കാലഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളാണ്. 93 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മഡഗാസ്കർ ഇന്ത്യയിൽ നിന്നും വിട്ടുപോയതിന്റെ ഫലമായിട്ടാണ് അറബിക്കടൽ രൂപപ്പെടുന്നത്. പിന്നീട് ലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ പശ്ചിമഭാഗത്ത് ഭൂഭ്രംശങ്ങൾ വ്യാപകമായുണ്ടാവുകയും ഡക്കാൻ പീഠഭൂമി രൂപപ്പെടുകയും, ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറ് ഭാഗത്ത് മലനിരകൾ എന്ന പേരിൽ പശ്ചിമഘട്ടം എന്ന പേര് കേരളത്തിന്റെ കിഴക്ക് ഭാഗത്തെ പർവ്വതനിരകൾക്ക് വന്നുചേരുകയും ചെയ്തു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായ വിള്ളലുകൾ കാരണം കുറേഭാഗം കടലിനടിയിലേക്ക് അപ്രത്യക്ഷമാവുകയും കിഴക്ക് ഭാഗങ്ങൾ ചെറിയ ഭൂഭാഗങ്ങൾ ഉയർന്നു വരികയും ചെയ്തു. ഏകദേശം പന്ത്രണ്ടണ്ടാം നൂറ്റാണ്ടണ്ടിൽ കേരളക്കരയിലുണ്ടണ്ടായ ഇത്തരം പ്രകൃതിക്ഷോഭങ്ങളിലൊന്നിൽ കില്ലാ നദി ഗതിമാറി ഒഴുകുകയും മാരാഹി പ്രദേശം തുറമുഖപ്രദേശത്തിനനുകൂലമായ രൂപപ്പെടൽ നടക്കുകയും വലഭൻ രണ്ടാമൻ എന്ന കോലത്തിരി മാരാഹി നഗരവും തുറമുഖവും സ്ഥാപിക്കുന്നതും. കാലക്രമേണ വളപട്ടണവും കണ്ണൂരും കച്ചവടബന്ധങ്ങളിലൂടെ പ്രമുമാവുകയും മാടായി തുറമുഖത്തിന് പ്രാമുഖ്യം നഷ്ടമാവുകയും ചെയ്തു. പ്രകൃതിക്ഷോഭങ്ങളുടെ ഫലമായുണ്ടണ്ടാകുന്ന ഭൂരൂപങ്ങളുടെ മാറ്റങ്ങൾ കേരളത്തിന്റെ ഭൂപ്രകൃതിയുടെ രൂപപ്പെടലിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടണ്ട്. കേരളം കടൽ പിറകോട്ട് മാറിയുണ്ടായതാണെന്ന പരശുരാമകഥയുടെ പൊരുളും ഇതൊക്കെ തന്നെയാവാം.

പതിനൊന്നിനും പതിനഞ്ചിനും നൂറ്റാണ്ടുകൾക്കിടയിൽ ഏഴിമലരാജവംശം കോലത്തിരി രാജവംശം എന്ന പേരിൽ വല്ലഭപട്ടണം (വളപട്ടണം) പുതിയ ആസ്ഥാനമായി ഭരണം തുടങ്ങി. ഏഴിമല രാജാക്കൻമാരുടെ പിൻതുടർച്ചക്കാരാണ് കോലത്തിരിമാർ.

മൂഷികവംശ രാജാക്കൻമാരിൽ രാമഘടമൂഷികനിൽ നിന്നു തുടങ്ങി നൂറ്റി പതിനെട്ടാമത്തെ രാജാവായ ശ്രീകണ്ഠന്റെ മരണം വരെ ഇൗ രാജവംശാവലിയുടെ ചരിത്രം നിലനിൽക്കുന്നുണ്ടണ്ട്. ഇതിൽ കോലസ്ഥാനപതിയായ രാമഘട മൂഷികൻ, നന്ദൻ, ഇൗശാനവർമ്മൻ, വലിയധരൻ, ശതസോമൻ (2-ാമത്തെ രാജാവ്) വലഭൻ രണ്ടാമൻ എന്നിവരൊക്കെ കഴിവുറ്റ ഭരണാധി കാരികളെന്ന നിലയിൽ പേരെടുത്തവരായിരുന്നു.

ചെല്ലൂർ നാഥോദയം ചമ്പുവിൽ ശതസോമനെക്കുറിച്ച് പരാമർശമുണ്ടണ്ട്. ഒരിക്കൽ ലോകസഞ്ചാരം കഴിഞ്ഞ് കൈലാസത്തിൽ തിരിച്ചെത്തിയ കുഭോ ദരനെന്ന ശിവകിങ്കരൻ കേരളത്തിലെ ചെല്ലൂർ ഗ്രാമത്തിലെ (ഇന്നത്തെ തളിപ്പറമ്പ്) മേന്മകൾ വിസ്തരിച്ചുകേട്ട് ശിവൻ ഏവിടെ അധിവസിക്കാൻ മോഹമുദിച്ചു.

അക്കാലത്ത് ശതസോമൻ എന്നൊരു രാജാവ് കലിദോഷശാന്തിക്കായി ആഗസ്ത്യമഹർഷിയുടെ ഉപദേശപ്രകാരം ശിവനെ തപസ് ചെയ്ത് പ്രീതനാക്കി പാർവ്വതീകോപം ശമിപ്പിച്ച് മൂന്നാമത്തെ ശിവബിംബത്തെ കൊണ്ടുവന്ന് ചെല്ലൂരിൽ പ്രതിഷ്ഠിച്ചു. ക്ഷേത്രവും അനുബന്ധകാര്യങ്ങളും ഏർപ്പെടുത്തി നഗരവും സ്ഥാപിച്ചു. തെൈങ്കലനാഥോദയം, നാരായണീയം, ചെല്ലൂർ നാഥോദയം എന്നീ പ്രബന്ധങ്ങളുടെ കർത്താവായ നീലകണ്ഠൻ നമ്പൂതിരി ഇൗ കഥയിലെ നായകനായ ശതസോമൻ കോലത്തിരി രാജാവായിരുന്നു എന്നും കോലത്തിരിമാരുടെ പഴയ ആസ്ഥാനം കേരള ഗ്രാമങ്ങളിൽ പ്രധാനമായിരുന്നു എന്നും കിള്ളാഘുതടിനികളെക്കൊണ്ടൊരുല്ലാസശാലിയായിരുന്നുവെന്നും പ്രതിപാദിക്കുന്നുണ്ടണ്ട്.പെരുഞ്ചല്ലൂർ ക്ഷേത്രത്തിലുണ്ടായിരുന്ന ഭദ്രകാളി പ്രതിഷ്ഠ കോലത്തിരി രാജവംശത്തിന്റെ കുലപരദേവത എന്ന നിലയിൽ ക്രി.പ.344 ൽ തിരുവർക്കാട്ട് കാവിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയുണ്ടായി പെരിഞ്ചെല്ലുകാരും കോലത്തിരി മാരും തമ്മിലുള്ള കിടമത്സരങ്ങൾ ഇതിനുകാരണമായി പറയുന്നുണ്ട്. ഐതിഹ്യ പ്രകാരം സ്വപ്നദർശനത്തിലൂടെ ഉദയവർമ്മൻ കോലത്തിരിക്ക് കത്തുന്ന വിറക് എരിയുമ്പോഴെത്തിച്ചേരുന്ന ദിക്കിൽ ശക്തിപൂജകളോടെ എന്നെ കുടിയിരുത്തണം എന്ന അരുളപ്പാട് മാടായിപ്പാറയിൽ ക്ഷേത്രനിർമ്മാണത്തോടെ സാഫല്യപ്പെടുന്നു. ഐതിഹ്യങ്ങളിൽ പാഠാന്തരങ്ങളുണ്ടെങ്കിലും കോലത്തിരി രാജവംശത്തിന്റെ കുലദേവതാക്ഷേത്രം എന്ന നിലയിൽ മാടായിക്കാവിന് ഏറെ പ്രസക്തിയുണ്ടണ്ട്. മൂഷകവംശ ചരിത്രവും മാടായി ദേശത്തിന്റെയും മാടായിക്കാവ്, മാടായിപ്പാറ എന്നിവയുടെ ചരിത്രവുമെല്ലാം പരസ്പരം വിലയിച്ചു കിടക്കുന്നതും കേരളചരിത്രത്തിന്റെ രൂപപ്പെടലിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്ന് എന്ന നിലയിൽ വളരെയധികം പ്രാധാന്യം ആർഹിക്കുന്ന ഒന്നുമാണ്. ചരിത്രത്തിന്റെ പിൻബലമില്ലാതെ ജനസമൂഹങ്ങൾക്ക് മുന്നോട്ടുപോവുക എന്നത് പ്രയാസമുള്ള കാര്യമാണ്. ഇന്നലെകളിൽ കാലുറപ്പിച്ചുകൊണ്ടേ ഇന്നിലൂടെ നാളെയ്ക്ക് നടന്നെത്താൻ കഴിയൂ.

തിരുവർക്കാട്ട് കാവ്, മാടായി

മാടായി ഗ്രാമത്തിൽ എരിപുരം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന കാവാണ് ‘ മാടായിക്കാവ് ’ എന്നറിയപ്പെടുന്ന തിരുവർക്കാട്ട് കാവ്. ദാരികാന്ത കിയായ കാളിയാണ് മാടായിക്കാവിലമ്മ എന്നാണ് വിശ്വാസം. കാവ് സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് കടലിനടിയിലായിരുന്നുവെന്നും ദേവിയുടെ ശക്തി കൊണ്ട് കടൽമാറി ‘മാടാ’യിത്തീർന്നുവെന്നാണ് പുരാവൃത്തം. അതുകൊണ്ടാ ണത്രെ കാവിനും നാടിനും ‘മാടായി’ എന്ന പേര് വന്നത്. അതെന്തായാലും കാവ് നിൽക്കുന്ന സ്ഥലം സഹസ്രാബ്ദങ്ങൾക്ക് മുമ്പ് വെള്ളത്തിനടിയി ലായിരുന്നുവെന്നതിന് സംശയമില്ല. മാടായിപ്പാറയിൽ മുപ്പതടി ആഴത്തിൽ ചെങ്കല്ലും പന്ത്രണ്ടടി ആഴത്തിൽ എക്കൽ മണ്ണും കഴിഞ്ഞ്‘ചാർക്കോളി’ന്റെയും ചെളിയുടെയും അനേകം അടരുകൾ കാണപ്പെടുന്നുണ്ടണ്ട്. ഈ ചാർക്കോൾ വെള്ളത്തിൽ ഒഴുകിയെത്തിയമരങ്ങളിൽ നിന്നോ, ജലാപ്ലുതമായിരുന്ന സ്ഥലത്തു അക്കാലത്തു വളർന്നു നിന്നിരുന്ന കണ്ടൽക്കാടുകളിൽ നിന്നോ രൂപമെടുത്തതാകാം. ക്രിസ്തുവർഷാരംഭത്തിൽ മാടായിപ്പാറ ഏഴിമല രാജാക്കൻമാരുടെ തല സ്ഥാനമായിരുന്നു. മൂഷകവംശരാജാക്കൻമാരിൽ ഏറ്റവും പ്രസിദ്ധനായ നന്ന ന്റെ ആസ്ഥാനമായ ‘പാഴി’ മാടായിയാണെന്നാണ് ടി.പവിത്രന്റെ അഭിപ്രായം. മാടായിക്കാവിൽ പ്രതിഷ്ഠ നടത്തിയത് കേരളനാണെന്നാണ് പറയപ്പെടുന്നത്. നന്നന്റെ കാലശേഷമാണ് കേരളൻ ജനിച്ചതെന്നു കരുതേണ്ടിയിരിക്കുന്നു. പാഴി അഥവാ മാടായിയന്ന തലസ്ഥാന നഗരിയിൽ ക്ഷേത്രം പണിതത് നന്നന്റെ കാലശേഷമായിരിക്കണം. രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന ജനവാസ കേന്ദ്രത്തിനരികെ ‘കാവ് ’സ്ഥാപിച്ച ശേഷം അസ്പൃശ്യമായി കാത്തുവയ്ക്കപ്പെട്ട സ്ഥലങ്ങളിൽ സസ്യങ്ങൾ വളർന്നു പുഷ്ടിപ്പെട്ടു. ഇന്ന് ഏറെക്കുറേ ക്ഷയിച്ചില്ലാതായിത്തുടങ്ങിയിരിക്കുന്ന ഈ കാവ് മാടായിപ്പാറയിൽ ആയിരം വർഷം മുമ്പ് തന്നെ നിലനിന്നിരുന്നുവത്രെ. പുണ്യവ, മരോട്ടി എന്നിവയാണ് കാവിലെ ഇപ്പോഴത്തെ പ്രധാന മരങ്ങൾ. കൂറ്റൻ പുല്ലാഞ്ഞി വള്ളികൾ ഇൗ കാവിന്റെ പ്രത്യേകതയാണ്. ഇലപൊഴിയും കാവുകളിലെ പ്രധാന അന്തേവാസി യായ പുല്ലാഞ്ഞിയുടെ കാണ്ഡത്തിൽ ധാരാളം ജലം സംഭരിച്ചുവെച്ചിട്ടുണ്ടാവും. പഴയകാലത്ത് നായാട്ടുകാർ കാട്ടിൽ വെള്ളം കിട്ടാതെ വരുമ്പോൾ ‘പുല്ലാഞ്ഞി’ കൊത്തി വെള്ളം കുടിക്കുമായിരുന്നുവത്രെ. കാവുമായി ബന്ധപ്പെട്ട വിശാല മായ ചെങ്കൽത്തരിശുകൾ മഴക്കാലത്ത് അത്യപൂർവ്വമായ സസ്യ-ജന്തു വൈവിദ്ധ്യങ്ങൾക്ക് ആവാസമരുളുന്നു. എരിയോക്കോളോൻ, യുട്രിക്കുലേരിയ എന്നിവയുടെ ഇതുവരെ തിരിച്ചറുയുക കൂടി ചെയ്യാത്ത ഒന്നിലേറെ സ്പീഷീ സുകൾ ഇവിടെയുണ്ട്. തൊട്ടടുത്ത ചൈനാക്ലേ ഫാക്ടറിക്കു വേണ്ട് നടത്തുന്ന വൻതോതിലുള്ള ഖനനം ഈ ആവാസ വ്യവസ്ഥയുടെ നിലനിൽപിനു ഭീഷണിയാവാൻ തുടങ്ങിയിരിക്കുന്നു. മാടായിപ്പാറയൊട്ടാകെ ലിഗൈ്നറ്റ് ഖനന ത്തിനായി തീറെഴുതാനുള്ള അണിയറനീക്കങ്ങളും ദ്രുതഗതിയിൽ നടക്കുകയാണ്.