മാടായിപ്പാറയുടെ പാരിസ്ഥിതിക പ്രാധാന്യം

ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മലനാടെന്നും ഇടനാടെന്നും തീര പ്രദേശമെന്നും വളരെ വ്യക്തമായി വിഭജിച്ചിട്ടുണ്ട്. കിഴക്ക് നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകൾക്കും പടിഞ്ഞാറ് അറബികടലുമെന്ന മഹാപ്രകൃതി ശക്തികൾക്കിടയിലാണ് കേരളത്തിൽ ഇടനാടൻ കുന്നുകൾ സ്ഥിതി ചെയ്യുന്നത്. വാസ്തവത്തിൽ ഇത്തരത്തിലുള്ള കുന്നുകളും സമതല പ്രദേശങ്ങളും പുഴയോരങ്ങളുമാണ് മനുഷ്യവാസയോഗ്യമായിട്ടുള്ളത്. ഒരുതരത്തിൽ കേരളത്തിലുള്ളവരുടെ ജീവിതവും സംസ്കാരവും ഉരുത്തിരിഞ്ഞിടമാണ് ഇടനാടൻ കുന്നുകൾ. ഇടനാടൻ ചെങ്കൽ കുന്നുകളിൽ ഏറെ പഠിക്കപ്പെട്ടതും, കുന്നെന്നുകേട്ടാൽ നമ്മുടെ മനസ്സിൽ ഒാടിയെത്തുന്ന ഇടവുമാണ് മാടായിപ്പാറ. കുപ്പം പുഴ, രാമപുരം പുഴ, പെരുമ്പ പുഴ എന്നീ നദികളൊരുക്കുന്ന നീർത്തടങ്ങളും അറബിക്കടലിൽ ഇറങ്ങി നിൽക്കുന്ന ഏഴിമലയുടെ സാമീപ്യവും ഇൗ പ്രദേശങ്ങൾക്ക് നടുവിൽ പ്രകൃതി വലിയൊരു മേശയിട്ടിരിക്കുന്നതുപോലുള്ള ഒരു പീഠഭൂമിയായാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. 600 ലധികം ഏക്കറിൽ പരന്നുകിടക്കുന്ന ഇൗ കുന്നിന്റെ ഉയരം 40 മുതൽ 47 മീറ്റർ വരെയാണ്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് കടൽ തലോടി നിരപ്പാക്കി ഒഴിവാക്കിപ്പോയ കുന്നിൻതലപ്പുകളിലൊന്നാണ് മാടായിപ്പാറയെന്ന് പഠനങ്ങൾ വെളിവാക്കുന്നു. 550 വർഷങ്ങൾക്ക് മുമ്പ് കുപ്പം പുഴ ഇപ്പോൾ വളഞ്ഞൊഴുകുന്ന റെയിൽവേ ബ്രിഡ്ജിനടുത്തുനിന്ന് നേരെ പടിഞ്ഞാറോട്ടൊഴുകി ഏഴിമലയ്ക്കടുത്തുവച്ച് കടലിലേക്ക് പതിച്ചിരുന്നുവത്രെ. മാരാഹി എന്ന പേരിൽ ഒരു വലിയ തുറമുഖമായിരുന്നു ഇൗ അഴിമുഖം. ഗ്രീക്ക്, അറേബ്യൻ, ചൈനീസ് സഞ്ചാരികൾ നമ്മുടെ നാട്ടിലെത്തിയത് ഇൗ തുറമുഖം വഴിയായിരുന്നു. ജൈന, ജൂത അറേബ്യൻ സംസ്കാരങ്ങൾ മാടായിലെത്തിയതും ഇൗ ജലപാതവഴിയായിരുന്നുവെന്ന് ചരിത്രകാരാർ സാക്ഷ്യപ്പെടുത്തുന്നു.

മണ്ണിന്‍റെ ഘടന :

ചെങ്കൽ കുന്നായ മാടായിപ്പാറയുടെ ഉപരിതലം വർഷങ്ങളായുള്ള കുത്തനെയുള്ള സൂര്യപ്രകാശവും കനത്ത മഴയും കാരണം ചെങ്കൽവൽക്കരണം നടന്നുകൊിരിക്കുകയാണ്. ചിലയിടങ്ങളിൽ 30-40 അടി വരെ ചെങ്കൽ പാളികളാണുള്ളത്. ചെങ്കല്ലിനടിയിലായി പൊടിമണ്ണും അതിനു താഴെ പഴയ കാലത്ത് മണ്ണിനടിയിലായിപ്പോയ മരാവശിഷ്ടങ്ങളുടെ ബാക്കിപത്രമായ കരി പോലുള്ള കാർബ്ബണിന്റെ പല രൂപങ്ങളുമുണ്ട്. ചിലയിടങ്ങളിൽ ഇവ ലിഗൈ്നറ്റിന്റെ രൂപത്തിലായിട്ടുണ്ടത്രേ. ഇവയ്ക്കിടയിലായി ചെറിയ പാളി മണലും ഏറ്റവും അടിയിലായി വെള്ള നിറത്തിലുള്ള ചേടിയുമാണുള്ളത്. മാടായിപ്പാറയിലെ ചെങ്കല്ലിനുള്ളിൽ ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും അയിരുകളുടെ നിക്ഷേപങ്ങൾ ഉള്ളതായി പഠനങ്ങൾ വെളിവാക്കുന്നു. മാംഗനീസ്,ടൈറ്റാനിയം,
വനേഡിയം, സിർക്കോൺ, സൾഫർ, ഫോസ്ഫറസ് തുടങ്ങിയവയുടെ ചെറു നിക്ഷേപങ്ങൾ മണ്ണിനടിയിൽ പ്രകൃതി ഒളിപ്പിച്ചു വച്ചിട്ടുമുണ്ട്. ഇരുമ്പിന്റെ ഒാക്സൈഡുകളും കുറഞ്ഞ അളവിൽ ഉള്ള മാംഗനീസ് ഒാക്സൈഡുമായി ചേർന്നുായിട്ടുള്ള ആവരണമാണ് മേൽപ്പാറയുടെ കാഠിന്യത്തിന് കാരണ മായിട്ടുള്ളത്.കഴിഞ്ഞ അമ്പത് വർഷമായി വടുകുന്ദ ശിവക്ഷേത്രത്തിന് പിന്നിലായി നടന്നിരുന്ന ചൈനാക്ലേ ഖനനം മാടായിപ്പാറയുടെ വിരിമാറിനെ കാൻസർ പോലെ കാർന്നു തിന്നുകയായിരുന്നു. 1995 ൽ ചൈനാക്ലേയ്ക്ക് പുറമെ ലിഗൈ്നറ്റ് കൂടി മാടായിപ്പാറയിലുണ്ടന്നെ കണ്ടത്തെൽ മുഴുവൻ പാറയെയും ഖനനം ചെയ്യാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുകയും 25 വർഷത്തേക്ക് അഞ്ചു മെട്രിക് ടൺ ലിഗൈ്നറ്റും 25 മെട്രിക് ടൺ ചൈനാക്ലേയും ഖനനം ചെയ്യാൻ ഗുജറാത്ത് മിനറൽ ഡവലപ്മെന്റ് കോർപ്പറേഷനുമായി ചേർന്ന് കേരളാ ക്ലേയ്സ് ആന്റ് സിറാമിക് ലിമിറ്റഡ് കമ്പനി പദ്ധതിയിട്ടിരുന്നു. ജനങ്ങളുടെ എതിർപ്പ് കാരണം പദ്ധതി വേണെ്ടന്ന് വെയ്ക്കുകയും ഇൗയടുത്ത കാലത്തായി മുഴുവൻ ഖനന പദ്ധതികളും സർക്കാർ മാടായിപ്പാറയിൽ നിർത്തി വെയ്ക്കുകയും ചെയ്തു.

ജലസമൃദ്ധി:

ചെങകല്ലുകളെക്കുറിച്ചുള്ള ധാരാളം പഠനങ്ങൾ നടന്നിട്ടുങ്കെിലും അവയുടെ വെള്ളം ശേഖരിച്ചുവെക്കാനുള്ള കഴിവ് ഇൗ അടുത്ത കാലത്താണ് ശാസ്ത്രലോകം മനസ്സിലാക്കിത്തുടങ്ങിയത്. മൂവായിരം മീല്ലിമീറ്ററിലധികം പെയ്യുന്ന മഴവെള്ളം ചെങ്കൽപ്പാറകളിലെ പോറലുകളിലൂടെ ഭൂഗർഭത്തിലൂടെ അരിച്ചിറങ്ങി കുന്നുകൾക്കുള്ളിൽ അറകളിൽ സംഭരിച്ചുവെക്കുന്നു. കുന്നിന്റെ മുകളിലെ ജൈവവസ്തുക്കളുമായി പ്രതിപ്രവർത്തിച്ചുാകുന്ന ജലത്തിന്റെ അമ്ലസ്വഭാവം ചെങ്കൽക്കുന്നിലെ കാത്സ്യത്തെ അരിച്ചുമാറ്റി ഭൂഗർഭത്തിൽ വലിയ വിള്ളലുകളും അറകളും രൂപം കൊള്ളാൻ കാരണമാത്തീരുന്നു. ഇൗ അറകളെല്ലാം നല്ല ജല സംഭരണികളായിത്തീരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ മാടായിപ്പാറ പോലുള്ള കുന്നുകളെ ഏറ്റവും നല്ല ജലഭൂതങ്ങൾ ആയി വിശേഷിപ്പിക്കാം. ജൂൺ മാസത്തോടെ കുന്നിൻതലപ്പുകളിൽ പെയ്യുന്ന മഴയുടെ പ്രധാനപങ്കും ചെങ്കൽപ്പാറ സ്പോഞ്ചുപോലെ വലിച്ചെടുത്ത് ഭൂഗർഭ അറകളിൽ സംഭരിച്ചുവെക്കുന്നു. മഴ കനക്കുമ്പോൾ കുടിച്ചുവീർത്ത കുന്നിൻപുറങ്ങളിൽ നിന്നും അധികമുള്ള ജലം നീർച്ചാലുകളായും, അരുവികളായും, വെള്ളച്ചാട്ടങ്ങളായും പുറത്തേക്ക് നിർഗ്ഗമിക്കുന്നു. എട്ട് മാസക്കാലത്തോളം പുറത്തേക്കൊഴുകുന്ന അഞ്ചോളം വെള്ളച്ചാട്ടങ്ങൾ മാടായിപ്പാറയ്ക്ക് ചുറ്റുമുണ്ട്. ഇടവപ്പാതിയിലെ ഇടിയോടുകൂടിയുള്ള ആദ്യമഴയിൽത്തന്നെ ഇൗ ജലഭൂതങ്ങൾ ഞെട്ടിയുണരുകയും വെള്ളം നീരുറവകളായി പുറത്തേക്കൊഴുകുകയും ചെയ്യുന്നു. വടുകുന്ദ ശിവക്ഷേത്രത്തിന് പിന്നിലുള്ള ചെരിവിൽ നിന്നൊഴുകുന്ന ജലധാര ചില കാലങ്ങളിൽ നല്ല വേനൽക്കാലത്തു പോലും ജലം ചുരത്തുന്നത് കണ്ടിട്ടുണ്ട്.

മാടായിപ്പാറയുടെ കിഴക്കേ ചെരിവിൽ കുളങ്കരപ്പള്ളിക്കുളത്തിലേക്കൊഴുകുന്ന തലയാട്ടും വെള്ളം എന്ന വെള്ളച്ചാട്ടം ആദ്യമഴയിൽത്തന്നെ സജീവമാകുന്ന ഒന്നാണ്. ഒരു മിനിട്ടിൽ 500 ലിറ്റർ വെള്ളമാണ് ഭൂമിക്കടിയിൽനിന്നും ഉറപൊട്ടി പുറത്തേക്കൊഴുകുന്നത്. കണക്കു നോക്കിയാൽ ഒരു ദിവസം 10 ലക്ഷം ലിറ്റർ വെള്ളം. ഇന്നത്തെ മാർക്കറ്റ് വിലയായ 20 രൂപ വെച്ച് കൂട്ടിയാൽ രണ്ട് കോടി രൂപയുടെ വെള്ളമാണ് ഒരു ദിവസം കൊണ്ട് ഇൗ വെള്ളച്ചാട്ടത്തിൽനിന്ന് മാത്രമായി ഒരുദിവസം കൊണ്ട് ഒഴുകിവരുന്നത് എന്നു കാണാം. ഇൗ വെള്ളച്ചാട്ടം അഞ്ചു മാസക്കാലത്തോളം ഒഴുകുകയാണെങ്കിൽ ഏകദേശം 300 കോടി രൂപയുടെ ശുദ്ധജലമാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ച് വെള്ളച്ചാട്ടത്തിൽനിന്നും ഏകദേശം 1500 കോടി രൂപയുടെ ശുദ്ധജലം കിട്ടുമെന്നുള്ളത് കുന്നിന്റെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാക്കുന്നു.

ഇവ കൂടാതെ ജല അതോറിറ്റിയുടെ രണ്ട് കൂറ്റൻ വാട്ടർ ടാങ്കുകൾ സ്ഥിതിചെയ്യുന്നത് മാടായിപ്പാറയിലാണ്. ഒരെണ്ണം വടുകുന്ദ ശിവക്ഷേത്രത്തിന്റെയടുത്തുള്ള കിണറ്റിൽ നിന്നാണ് മാടായി പോലുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളം പമ്പുചെയ്യുന്നത്. മറ്റൊരെണ്ണം എരിപുരത്തുമാണ്. ഇൗ രണ്ട് ടാങ്കുകളിൽ നിന്നായി ഒരു ദിവസം നാൽപതിനായിരത്തിലേറെ ലിറ്റർ ജലമാണ് പമ്പ് ചെയ്യുന്നത്.

ഏഷ്യയിലെ കുടിവെള്ളത്തിൽ ഏറ്റവും ശുദ്ധമായതും രുചിയേറിയതും നമ്മുടെ ഇടനാടൻ ചെങ്കൽകുന്നുകളിലെ വെള്ളമാണെന്ന് പഠനങ്ങൾ വെളിവാക്കിയിട്ടു്. 1997-ൽ കുന്നിൻപുറത്തുള്ള ജലസംഭരണികളിൽ നിന്നും ശേഖരിച്ച വെള്ളം ലബോറട്ടറിയിൽ പരിശോധന നടത്തുകയുണ്ടായി. മിനറൽ വാട്ടറിനെ വെല്ലുന്ന രീതിയിലുള്ള രാസശുദ്ധിയാണ് ഇൗ ജലത്തിനുള്ളതെന്നായിരുന്നു പരിശോധനാ ഫലം. അധികമുള്ള ഫോസ്ഫറസിനെയും ഘനലോഹങ്ങളെയും ഫലവത്തായി മാറ്റിയെടുക്കാനുള്ള കഴിവ് ചെങ്കല്ലിനുന്നൊണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഇവയ്ക്ക് പുറമെ പാറപ്പുറത്തുള്ള ഒട്ടനവധി പാറക്കുളങ്ങൾ, അമ്പലക്കുളങ്ങൾ, ചരിത്രാവശിഷ്ടമായി നിലകൊള്ളുന്ന ജൂതക്കുളം എന്നിവ മാടായിപ്പാറയുടെ ജലസമൃദ്ധിയുടെ പ്രകടമായ ഉദാഹരണങ്ങളാണ്. ഏത് വേനലിലും വറ്റാത്ത വടുകുന്ദ ശിവക്ഷേത്രത്തിലെ ഒന്നര ഏക്കറോളം വിസ്തൃതിയുള്ള തടാകം ശാസ്ത്രലോകത്തിന് ഏറെ വിസ്മയകരമായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്.

ജൈവവൈവിദ്ധ്യം:

ഒറ്റനോട്ടത്തിൽ തരിശുനിലമെന്ന് തോന്നിക്കുന്ന മാടായിപ്പാറ ഒട്ടേറെ സസ്യ-ജന്തുജാലങ്ങളുടെ അഭയകേന്ദ്രമാണ്. കാലാവസ്ഥയുടെ വ്യത്യാസമനുസരിച്ച് മാടായിപ്പാറയിലെ സസ്യങ്ങളുടെ വളർച്ച രണ്ട് ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. ജൂൺ മാസം മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന നനവാർന്ന ഘട്ടവും നവംബർ മുതൽ മെയ്മാസം വരെ നീണ്ടു നിൽക്കുന്ന വരണ്ട അവസ്ഥയും. ഇൗ രണ്ടു പ്രധാനഘട്ടങ്ങളിൽ ഉള്ള ജൈവവൈവിദ്ധ്യം ഏതൊരു സുപ്രധാന ആവാസവ്യവസ്ഥയെയും വെല്ലുന്ന രീതിയിലുള്ളതാണ്.

സസ്യവൈവിദ്ധ്യം:

വേനലിന്റെ കടുത്ത ചൂടിൽ പാറകളിലെ അവസാനത്തെ പുല്ലും കരിഞ്ഞിരിക്കുമ്പോൾ ആശ്വാസമായെത്തുന്ന മഴ ഉറങ്ങിക്കിടക്കുന്ന വിത്തുകളെ തൊട്ടുതലോടുമ്പോൾ കണ്ണു മിഴിച്ച് കരിമ്പാറകളെ പച്ചപ്പുകൊണ്ട് പുതുനാമ്പുകൾ അലങ്കരിക്കുന്നു. 117 സസ്യകുടുംബങ്ങളിലായി 666 ഇനം സപുഷ്പികളായ ചെടികളെയാണ് നാളിതുവരെ കണെ്ടത്തിയിട്ടുള്ളത്. ഇവിടുത്തെ സസ്യസമ്പത്തിനെക്കുറിച്ച് 1990-കളുടെ തുടക്കത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിലെ സസ്യശാസ്ത്രജ്ഞരായ ഡോ.പി.വി.ശിവരാജൻ, ഡോ. കെ.ടി.ജോസഫ്, ഡോ. പി.വി.മധുസൂദനൻ, ഡോ.എ.കെ.പ്രദീപ് എന്നിവർ ചേർന്ന് നാലിനം പുതിയ സസ്യങ്ങളെ മാടായിപ്പാറയിൽ കണെ്ടത്തി. ഇൗയടുത്ത കാലത്തായി ഡോ.കെ.പി.രാജേഷ്, ഡോ.കെ.പി.സ്വപ്ന, ഡോ.രതീഷ് നാരായണൻ, ഡോ.സി.പ്രമോദ് എന്നിവരുടെ ശ്രമഫലമായി അഞ്ചിനം പുതിയ സസ്യങ്ങളെക്കൂടി ശാസ്ത്രലോകത്തിന് സമ്മാനിക്കുകയുണ്ടായി. മാടായിപ്പാറയിൽ നിന്നും കണെ്ടത്തിയ പുതിയ ഇനം സസ്യങ്ങളുടെ ലിസ്റ്റ് താഴെകൊടുക്കുന്നു.

  1. Rotala malabarica
  2. Nymphoides krishnakesara
  3. Lepidogathis keralensis
  4. Eriocaulon madayiparensis
  5. Lindermia madayiparensis
  6. Coelachne madayensis
  7. Parasopubia hoffmanni
  8. Justicia ekakusuma

മാടായിപ്പാറയിൽ കണ്ടെത്തിയ 666 ഇനം സസ്യങ്ങളിൽ 161 എണ്ണം നമ്മുടെ നാട്ടിൽ മാത്രം കാണുന്ന തദ്ദേശീയ (എൻഡമിക്) ഇനങ്ങളാണ്. 56 എൻഡമിക് ഇനത്തിൽപ്പെട്ട പുൽവർഗ്ഗങ്ങളും ഇൗ പാറയിലുണ്ട്. ഇവയിൽ ഒൻപത് ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന എൻഡമിക് സ്പീഷീസുകളാണത്രെ! മഴ കഴിഞ്ഞ ഉടൻ മാടായിപ്പാറയെ ജൈവ കവചമാക്കി വളരുന്ന നെയ്പുല്ലുകളുടെ വൈവിദ്ധ്യം വേനൽമഴ വരുന്നതുവരെ പാറയെ സംരക്ഷിക്കുകയും അനുബന്ധ വിത്തുകളെയും ജീവജാലങ്ങളെയും വെയിലിന്റെ കാഠിന്യത്തിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നു.

പ്രാണിഭോജികളായ കാക്കപ്പൂവിന്റെ ഏഴു സ്പീഷീസും, അഴകണ്ണിയുടെ ഒരിനവും മാടായിപ്പാറയിൽ ധാരാളമായി വളരുന്നുണ്ടണ്ട്. അപൂർവ്വമായി തറയിൽ വളരുന്ന ചില ഒാർക്കിഡുകളും മാടായിപ്പാറയുടെ മാത്രം പ്രത്യേകതകളാണ്.

പാറപ്പുറത്ത് എവിടെയും വലിയ മരങ്ങളില്ലെങ്കിലും മാടായിക്കാവിലെ കാട്ടിൽ ആയിരക്കണക്കിന് വർഷങ്ങളായി നിലകൊള്ളുന്ന വലിയ മരങ്ങളും കൂറ്റൻ പുല്ലാഞ്ഞി വള്ളിപ്പടർപ്പുകളും വിശ്വാസത്തിന്റെ പേരിൽ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ടണ്ട്.

ജന്തു വൈവിദ്ധ്യം:

സസ്യ സമൃദ്ധിയും സൂക്ഷ്മ ആവാസവ്യവസ്ഥകളുടെ വൈവിദ്ധ്യവും കാരണം മാടായിപ്പാറ വളരെയധികം പ്രത്യേകതയുള്ള ഒട്ടനവധി ജന്തുക്കളുടെ ആവാസകേന്ദ്രം കൂടിയാണ്. ഒട്ടേറെ ഇനം സസ്യങ്ങൾ ഒട്ടനവധി ചിത്രശലഭങ്ങളുടെ ലാർവാ ഭക്ഷണസസ്യമായതിനാൽ മാടായിപ്പാറ ചിത്രശലഭങ്ങളുടെ കേന്ദ്രമാണ്. കേരളത്തിൽ നാളിതുവരെ കണെ്ടണ്ടത്തിയ 327 ഇനം ചിത്രശലഭങ്ങളിൽ 140 ഇനത്തെ മാടായിപ്പാറയിൽ നിന്നും കണെ്ടണ്ടത്തിയിട്ടുണ്ട്. കേരള ത്തിലെ ചില പ്രധാനപ്പെട്ട വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ശലഭ വൈവിദ്ധ്യം ഇവിടെയുണ്ടണ്ട്. വടുകുന്ദ ശിവക്ഷേത്രത്തിനടുത്തുള്ള ഒരു ചെറിയ പ്രദേശത്ത് മാത്രം ഒാണക്കാലത്ത് ഒരു ദിവസം കൊണ്ടണ്ട് 40-50 ചിത്രശലഭ സ്പീഷീസുകളെയാണ് നിരീക്ഷിച്ചിട്ടുള്ളത്. ഇൗയിടം മാടായിപ്പാറയിലെ ‘Butterfly Park’ ആയാണ് അറിയപ്പെടുന്നത്.

മഴ പെയ്താൽ കുന്നിൻ മുകളിലെ കുഴികളും പാറപ്പരപ്പുകളും കുളങ്ങളും വെള്ളം നിറഞ്ഞു നിൽക്കുന്ന കാലത്ത് ധാരാളം തുമ്പികൾ മാടായിപ്പാറയിലെത്താറുണ്ടണ്ട്. 55 ഇനം തുമ്പികളെയാണ് മാടായിപ്പാറയിൽ നിന്നും കണെ്ടണ്ടത്തിയിട്ടുള്ളത്. ഇന്ത്യയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടണ്ടിരുന്ന Lyriothemis ocigastra എന്ന തുമ്പിയിനത്തെ കേരളത്തിൽ ആദ്യമായി കണെ്ടണ്ടത്തിയത് മാടായിപ്പാറയിൽ നിന്നുമാണ്. മഴക്കാലത്തുണ്ടണ്ടാകുന്ന താൽക്കാലിക തണ്ണീർത്തടങ്ങൾ ഒട്ടനവധി തുമ്പികളുടെ പ്രജനന കേന്ദ്രങ്ങളാണെന്നതിനാൽ തുമ്പികളെ അടുത്തറിയാനും പഠിക്കാനുമുള്ള ഏറ്റവും നല്ലൊരിടം കൂടിയാണ് മാടായിപ്പാറ.

മേൽവിവരിച്ച വർണ്ണഭംഗിയുള്ള പ്രാണികൾക്ക് പുറമെ പലനിറത്തിലുള്ള പുൽച്ചാടികളും നിശാശലഭങ്ങളും മാടായിപ്പാറയിൽ നിരീക്ഷിച്ചിട്ടുണ്ടണ്ട്. പത്തോളം ഇനം തൊഴുകയ്യൻ പ്രാണിയെയും നാൽപ്പതോളം ചിലന്തിയിനങ്ങളേയും ഇൗ ആവാസവ്യവസ്ഥയിൽ നിന്നും കണ്ടെത്തിയിട്ടുണ്ടണ്ട്. പ്രാണികളുടെ വൈവിദ്ധ്യം പ്രാണി ഭോജികളായ തവളകളുടെ കാര്യത്തിലും മാടായിപ്പാറയിൽ കാണാം. ഇരുപതോളം ഇനം തവളകളെ ഇവിടെ നിരീക്ഷിച്ചിട്ടുണ്ടണ്ട്. പല തവളകളും മഴക്കാലത്ത് മാത്രം സജീവ മാകുന്നവയാണ്. വരണ്ടണ്ട മാസങ്ങളിൽ മണ്ണിനടിയിലേക്ക് പോവുകയും മഴവരുന്നതോടെ തണ്ണീർത്തടങ്ങൾക്ക് ജീവൻ വെക്കുന്നതോടെ തവളകൾ സജീവമാകുകയും ചെയ്യുന്നു. ചെങ്കൽത്തവളകൾ, പാറത്തവളകൾ, ചിത്രത്തവളകൾ തുടങ്ങിയ അത്യപൂർവ്വ തവളകളുടെ പ്രജനനകേന്ദ്രം കൂടിയാണ് മാടായിപ്പാറ.

കേരളത്തിൽ കണ്ടെത്തിയ 500 ഒാളം പക്ഷിയിനങ്ങളിൽ 182 ഇനത്തെ മാടായിപ്പാറയിൽ നിന്നും കണെ്ടണ്ടത്തിയിട്ടുണ്ടണ്ട്. കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട 12 ഇനം പക്ഷികളെങ്കിലും ആദ്യമായി കണെ്ടണ്ടത്തിയിട്ടുള്ളത് മാടായിപ്പാറയിൽ നിന്നുമാണെന്നറിയുമ്പോഴാണ് മാടായിപ്പാറയുടെ പ്രാധാന്യം നമുക്ക് മനസ്സിലാവുക. 182 ഇനത്തിൽ 45 ഇനമെങ്കിലും ദേശാടനപക്ഷികളാണ്. ഒട്ടുമിക്ക ദേശാടനക്കാരുടെയും തുടക്കം മാടായിപ്പാറയിൽ നിന്നുമാണത്രേ! ദേശാടനക്കാലം ആരംഭിക്കുന്ന ആഗസ്ത് മാസാവസാനമോ സെപ്തംബർ ആദ്യമോ ആണ് മിക്ക ദോശാടകരും മാടായിപ്പാറ സന്ദർശിക്കുന്നത്. അതു പോലെ ദീർഘദൂര ദേശാടകരായ പല പക്ഷികളുടെയും ദേശാടനപ്പറക്കലിനടിയിലെ ഇടത്താവളം (Passage Migrant) കൂടിയാണ് മാടായിപ്പാറ. നമ്മുടെ ചുറ്റുവട്ടത്തെ ദേശാടനപ്പക്ഷികൾ തിരിച്ചുപോവാതെ മഴക്കാലത്ത് അഭയം കണെ്ടണ്ടത്തുന്നിടം കൂടിയാണ് നമ്മുടെ കുന്ന്. ഇത്തരത്തിലുള്ള 24 ഇനം ദേശാടനപ്പക്ഷികളുടെ വലിയ കൂട്ടങ്ങൾ മഴക്കാലത്ത് കണ്ടണ്ടിട്ടുണ്ടണ്ട്. തറയിൽ കൂട് കെട്ടി വസിക്കുന്ന വാനമ്പാടികൾ, വരമ്പൻമാർ, വയൽക്കണ്ണൻ, തിത്തിരിപ്പക്ഷികൾ എന്നിവരുടെ അവസാന അഭയകേന്ദ്രം കൂടിയാണ് മാടായിപ്പാറ. ഇൗയടുത്ത കാലത്തായി മാടായിപ്പാറയിൽ നടക്കുന്ന ‘വികസന’വിധ്വംസക പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ള പക്ഷികളുടെ എണ്ണത്തിൽ വലിയ കുറവ് വരുത്തിയതായി പഠനങ്ങൾ വെളിവാക്കുന്നു.

പക്ഷികൾക്ക് പുറമെ ഇരുപതോളം ഇനം ഉരഗജിവികളും, 13 ഇനം സസ്തനികളും ഒട്ടേറെ ഇനം മത്സ്യങ്ങളും മാടായിപ്പാറയിൽ അഭയം കണ്ടെത്തിയിട്ടുണ്ടണ്ട്ണ്ട്.

ഭീഷണികൾ:

പ്രകൃതിയുടെ വരദാനമായ മാടായിപ്പാറ കഴിഞ്ഞ അമ്പത് വർഷമായി വികസനത്തിന്റെ പേരിൽ പല രീതിയിലുള്ള ഭീഷണികൾ നേരിട്ടുകൊണ്ടണ്ട്ണ്ടിരിക്കുകയാണ്. Kerala Clays and Ceramic Products Ltd
കഴിഞ്ഞ 45 വർഷത്തിലേറെയായി ചെയ്തുകൊണ്ടണ്ട്ണ്ടിരിക്കുന്ന ഖനനപ്രവർത്തനങ്ങൾ കുന്നിന്റെ തെക്കു-പടിഞ്ഞാറേ ചെരിവിനെ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മണ്ണിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കിനിഞ്ഞിറങ്ങിയ ഇരുമ്പിന്റെ അംശം വീടുകളിലെ കിണറുകളെ മുഴുവൻ നശിപ്പിച്ചു. ചില കിണറുകളിൽ 25mg/litre ആണ് ഇരുമ്പിന്റെ അംശം. ലോകാരോഗ്യ സംഘടനയുടെ നിബന്ധനപ്രകാരം നമുക്ക് കുടിക്കാവുന്ന ജലത്തിലെ പരമാവധി അനുവദനീയമായ ഇരുമ്പിന്റെ അളവ് 0.3mg/litre ആണ്. സൾഫേറ്റും ഫോസ്ഫറ്റും ഇതുപോലെ വെള്ളത്തിൽ കൂടിയിട്ടുണ്ടണ്ട്ണ്ട്. ചില കിണറുകളിലെ ജലത്തിന്റെ PH aqeyw 2þ3 ആണ്. വെള്ളം ശരിക്കും ആസിഡാണെന്ന് പഠനങ്ങൾ മുന്നറിയിപ്പു നൽകുന്നു.

ദേവസ്വം ഭൂമിയുടെ പകുതിയിലധികവും അനധികൃതമായി കയ്യേറി കൈവശം വയ്ക്കുന്നതും, തലങ്ങും വിലങ്ങുമുള്ള അനധികൃത വാഹന ഗതാഗതവും, പുൽമേടുകളിൽ തീയിടുന്നതും മാടായിപ്പാറയുടെ തനിമയാർന്ന ആവാസവ്യവസ്ഥ ഏറെക്കുറെ ഇല്ലാതാക്കിയിരിക്കുകയാണ്. ചെങ്കൽപ്പരപ്പുകളെ വിഭവങ്ങളായും ഉൽപ്പന്നങ്ങളായും ഉപയോഗപ്പെടുത്താനുള്ള വികസനോൻമുഖമായ വ്യവസായിക യുക്തിക്ക് വഴങ്ങി മാടായിപ്പാറയെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിക്കൊണ്ടണ്ടിരിക്കുകയാണ്.

നമുക്ക് മാത്രമല്ല നമ്മുടെ അടുത്ത തലമുറയ്ക്കും ഈ പൈതൃക ഭൂമിയെ പോറലേൽപ്പിക്കാതെ, പരിശുദ്ധിക്ക് ഇനി ഏറെ കളങ്കം പറ്റാതെ തിരിച്ച് നൽകാൻ നമ്മൾ ബാധ്യസ്ഥരാണ്.