മുത്തുക്കോയയുടെ ബാല്യകാലജീവിതവുംകൗമാരകാലവും കരുപ്പിടിപ്പിച്ചത് മാടായിലാണ്. പിതാവ ് സെയ്തുക്കോയ വെങ്ങര ഗെയിറ്റിനടുത്തുള്ള പള്ളിയിൽ ബാങ്കു വിളിക്കുന്ന ദൗത്യം ഏറ്റെടുത്തിരുന്നു. മുട്ടത്തും പുതിയങ്ങാടിയിലുമായാണ് കോയ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കുടുംബം ലക്ഷദ്വീപിൽനിന്നും കണ്ണൂരിലേക്ക് കുടിയേറിയവരായിരുന്നു. കോഴിക്കോടായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. പിന്നീട് മദ്രാസ് സ്കൂൾ ഒാഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥിയായി ചിത്രകലാപഠനരംഗത്തേക്ക്. പ്രശസ്തചിത്രകാരൻ കെ.സി.എസ് പണിക്കരുടെ പ്രിയശിഷ്യരിൽ ഒരാളായിരുന്നു മുത്തുക്കോയ .പിന്നീട് പ്രശസ്തരായ പലരും സഹപാഠികളായുണ്ടായിരുന്നു. 1970 ൽ ഡൽഹിയിലേക്ക് ചേക്കേറി. നീണ്ടണ്ട ഇരുപത്തഞ്ച് വർഷം കേന്ദ്രസർക്കാറിന്റെ വിവിധ പ്രൊജക്ടുകളിൽ സേവനം. അവസാനം കേന്ദ്ര ഗവൺമെന്റിന്റെ ചീഫ് എക്സിബിഷൻ ഒാഫീസറായിട്ടായിരുന്നു ഉദ്യോഗത്തിൽ നിന്ന് വിരമിച്ചത്.
ഇന്ത്യൻ ചിത്രകലയിൽ സവിശേഷമായ സ്വന്തം ശൈലിയിലൂടെ ശ്രദ്ധേയനാണ് കോയ. അദ്ദേഹത്തിന്റെ സർറിയലിസ്റ്റിക് രചനകൾ കാണികളിൽ ആവാച്യമായ അനൂഭൂതിതരംഗങ്ങൾ സൃഷ്ടിക്കുന്നവയാണ്. തന്റെകുട്ടിക്കാലം ചിലവഴിച്ച മാടായി തന്റെ ചിന്തകളെയും സ്വപ്നങ്ങളെയും ഏറെ സ്വാധിനിച്ചിട്ടുണ്ടെന്ന് കോയ ആവർത്തിച്ചു പറയാറുണ്ട്. മാടായിക്കാവിൽ നിന്നും എന്നും ഉയരുന്ന വാദ്യം കേട്ടാണ് ഞാൻ വളർന്നതെന്ന് അദ്ദേഹം അഭിമാനപൂർവ്വം പറയുന്നു. അത്പോലെ മാടായിപ്പാറയുടെ വിശാല ഭൂപ്രകൃതിയും അതിന്റെ പരുപരുപ്പുമൊക്കെ മുത്തുക്കോയയുടെ സ്മരണകളിൽ നിറഞ്ഞുനിൽപ്പുണ്ടണ്ട്.
ഇന്ത്യൻ ചിത്രകലയിൽ സവിശേഷമായ സ്വന്തം ശൈലിയിലൂടെ ശ്രദ്ധേയനാണ് കോയ. അദ്ദേഹത്തിന്റെ സർറിയലിസ്റ്റിക് രചനകൾ കാണികളിൽ ആവാച്യമായ അനൂഭൂതിതരംഗങ്ങൾ സൃഷ്ടിക്കുന്നവയാണ്. ലോകചിത്ര കലയുടെ അനന്തവിഹായസ്സിലേക്ക് പറന്നുയർന്ന മുത്തുക്കോയ എന്ന കലാകാരൻ ഒരു ചിത്രകാരൻ മാത്രമല്ല വലിയചിന്തകനും ദാർശനികനും തികഞ്ഞ മതേതരവാദിയും കൂടിയാണ്. മുത്തുക്കോയ മാടായിയുടെ അഭിമാനം.