മാടായി പാറയിലെ, 2500 വർഷങ്ങൾക്ക് മേൽ പഴക്കം ചെന്ന, ഋഷിവര്യന്മാർ, കരിമ്പാറ കൊത്തി നിർമ്മിച്ച, യാഗശാലയുടെ, പൗരാണിക ശേഷിപ്പുകൾ – (അഡ്വ കെ വി രാധാകൃഷ്ണൻ)

മാടായി ശ്രീ വടുകുന്ന ക്ഷേത്രം, 2500 വർഷത്തോളം പഴക്കം ചെന്ന മഹാക്ഷേത്രമായിരുന്നത്രെ. AD 1766 നടുത്തുള്ള വർഷങ്ങളിൽ, മൈസൂർ സുൽത്താനായിരുന്ന ,ശ്രീ ഹൈദരാലിയുടെ ( ടിപ്പു സുൽത്താൻ്റെ പിതാവു്)ആക്രമണത്തിൽ ഈ ക്ഷേത്രം, കരിങ്കൽ ചീളുകളടെ കൂമ്പാരമായി മാറി , അത് ,നിർമ്മിക്കപ്പെട്ട, കരിങ്കൽ തറ ഉയരത്തിൽ, മുഴുവൻ തകർന്ന്, തരിപ്പണമായി,ദേവീ ദേവൻമാരുടെ കമനീയമാർന്ന രൂപങ്ങൾ കൊത്തി രൂപപ്പെടുത്തിയ കരിങ്കൽ തൂണുകളും, കരിങ്കൽ ചുമരുകളും തകർന്നടിഞ്ഞ രൂപത്തിലായിരുന്നു… ശ്രീ കോവിലിൻ്റെ ശേഷിപ്പിനുള്ളിൽ, ഭൂനിരപ്പിന് മുകൾ പരപ്പിൽ 2 ഇഞ്ച്, ഉയരത്തിൽ, ദൃശ്യമാകുന്ന തരത്തിൽ, സ്വയംഭൂ ശിവലിംഗം, 1978 വരെ കാണാമായിരുന്നുവത്രെ.(ഹൈദരാലിയുടെ ആക്രമത്തിൽ പെട്ട് നശിപ്പിക്കപ്പെട്ട, 8000 ത്തോളം തെക്കെ ഇൻഡ്യൻ, ക്ഷേത്ര പേരുകളിൽ, വടുകുന്ന ക്ഷേത്രവും ഉൾപ്പെടുമെന്ന്, മൈസൂർ ഗസറ്റിയറിൽ രേഖപ്പെടുത്തിയിട്ടുള്ളതായി അറിയുന്നു – 1766 ലായിരുന്നു,

 

പഴയങ്ങാടിയിൽ സുൽത്താൻ തോട് കീറിയത് – കോലത്തിരി രാജാധിപത്യത്തിൻ്റെ കാര്യങ്ങളിൽ, ഹൈദ്രാ ലിക്കു വേണ്ടി, അറക്കൽ രാജവംശം മേൽനോട്ടം ചെയ്തിരുന്ന കാലത്ത് – തളിപ്പറമ്പ്- വളപട്ടണം പുഴകൾ കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ട “മാപ്പിള ബേ” ഏഴിപ്പുഴയുമായി ബന്ധിപ്പിക്കുന്നതിന് വെട്ടിയതാണ് സുൽത്താൻ തോട്, ഇതു കൂട്ടി വായിക്കുമ്പോൾ, ഹൈദാലി സുൽത്താൻ്റെ, മാടായി പാറയിലെ സാന്നിദ്ധ്യം വെളിവാകും). 1978 വരെ, ഈ, ക്ഷേത്രാവശിഷ്ടങ്ങൾ,അനാഥമായി കിടന്നിരുന്നു.അങ്ങിനെ ഒരു ദിവസം, മാടായി നായന്മാർമൂലയിൽ താമസിച്ചിരുന്ന. ശ്രീ. പി വി ഭാസ്ക്കരൻ (കാഞ്ഞങ്ങാട്ട് BDO ,ആയി ഒടുവിൽ റിട്ടയർ ചെയ്ത്, നിര്യാതനായ- അദ്ധ്യേഹത്തോടും കുടുംബത്തോടും കടപ്പെട്ടിരിക്കുന്നു .

 

ഈ കാര്യത്തിൽ)മനസ്സിൽ പ്രാർത്ഥിച്ച്, ഈ ക്ഷോത്രാവശിഷ്ടങ്ങൾ കിടക്കുന്ന സ്ഥലത്ത്, സ്വയംഭൂ ശിവലിംഗത്തിനടുത്ത് ആദ്യമായി, വിളക്കു കൊളുത്തിവെച്ചു. “ശ്രീ വടുകൂന്ന ശിവക്ഷേത്രത്തിൻ്റെ പുനരുദ്ദാരണ കർമ്മത്തിന് ശരിയായ കാരണക്കാരൻ, ശ്രീ പി.വി ഭാർസ്ക്കരനായിരുന്നു “, എന്ന് പറഞ്ഞു കൊണ്ട്, പഴയങ്ങാടി റെയി: സ്റ്റേഷനടുത്ത് താമസക്കാരനായ ശ്രീ കെ പി ചന്ദ്രാംഗ്ദൻ, നന്ദിപൂർവ്വം ഇന്നും സ്മരിക്കുന്നു. ആയിടെ ഡിസംബർ 1978 ൽ ,ശ്രീ പി.വി ഭാസ്ക്കരൻ, ശ്രീ പി വി ദാമോദരൻ വൈദ്യർ, ശ്രീ നാരായണൻ ആർ ഐ, എന്നിവർ ,വളരെ പ്രശസ്തനായ പ്രശ്ന ഹാരിയായ,ശ്രീ എടക്കാട്ട് വിജയൻ നമ്പ്യാരുടെ അടുക്കലേക്ക് പോയി, വടുകുന്ന ക്ഷേത്ര സ്വർണ്ണ പ്രശ്നം വെക്കാൻ, ക്ഷണിച്ചു കൊണ്ടുവന്നു. പൊളിഞ്ഞു വീണു കിടക്കുന്ന വടുകുന്ന് ക്ഷേത്ര തറയുടെ തെക്ക് ഭാഗത്ത് നിലവിലുണ്ടായിരുന്ന ഒരു പുളിമരച്ചോട്ടിൽ പ്രശ്ന ഹാരി ശ്രീ വിജയൻ നമ്പ്യാർ,പായ വിരിച്ചു സ്വർണ്ണ പ്രശ്നം പറഞ്ഞു തുടങ്ങി, ആ സമയത്ത്, ശ്രീ പി വി ഭാസ്ക്കരനും, ശ്രീ പി വി ദാമോദരൻ വൈദ്യരും, ശ്രീ ആർ ഐ നാരായണനും, ശ്രീ കെ പി ചന്ദ്രാംഗ്ദനും, ശ്രീ പി പി കൃഷ്ണൻ മാസ്റ്ററും, അനേകം നാട്ടുകാരും ആകാംക്ഷയോടെ, സന്നിദ്ധരായിരുന്നു. ശ്രീ വടുകുന്ദ ക്ഷേത്രത്തിൻ്റെ പഴക്കം സംബന്ധിച്ച്,ചരിത്രരേഖകൾ ഇല്ലെങ്കിലും, പ്രശ്നഹാരി പ്രശ്നം വെച്ച് പറഞ്ഞതിൽ, ക്ഷേത്രത്തിനു 2500 വർഷകാലത്തോളം പഴക്കമുള്ളതായി ഗണിച്ചെടുത്തു അറിയിക്കയുണ്ടായി.കൂടാതെ പ്രശ്നഹാരി വേറൊരു ,പ്രധാന വിഷയം ,പരസ്യമായി വെളിപ്പെടുത്തി “ഈ ക്ഷേത്രതറയിൽ നിന്ന് ഏകദേശം വടക്കുഭാഗത്ത്, വർഷങ്ങൾ കണക്കാക്കാൻ പറ്റാത്തത്ര പഴക്കം ചെന്ന, പാറപ്രദേശത്ത് നിർമ്മിച്ച,ഒരു യാഗശാല, മണ്ണിന്നടിയിൽ മറഞ്ഞു കിടപ്പുണ്ട്, അവിടെ ഒട്ടനേകം മഹർഷിമാർ ഈ ക്ഷേത്രം വരുന്നതിനു് മുമ്പ് നിത്യയാഗം നടത്തിയ ഭൂമിയാണ്, അത് ശ്രദ്ധിച്ച് പരുതിയാൽ കണ്ടെത്തും ” ആ വെളിപ്പെടുത്തത് കേട്ടവർ, ക്ഷേത്രത്തറയുടെ വടക്ക് ഭാഗം അവിടെ ഇവിടെ, ഇഞ്ചിഞ്ചായി അരിച്ചുപെറുക്കി. ആദ്യം ഫലം കണ്ടില്ല;

 

വീണ്ടും വീണ്ടും അന്വേഷണം നടത്തി;ആവേശം കെട്ടടങ്ങാതെ.ഈ വിഡിയോ വിൽ ചിത്രീകരിച്ചയാഗഭൂമി മുഴുവൻ ഒന്നു – ഒന്നര അടി ഉയരത്തിലുള്ള ചുവന്ന മണ്ണിൻ്റെ ഇട്ടലിനാൽ മൂടപ്പെട്ടിരുന്നു. ആ ഇട്ടൽ, മുഴുവൻ മാറ്റിയപ്പോൾ, എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ട്, പഴക്കം കാണാൻ പറ്റാത്ത, അനേകം ഋഷിമാർ നിത്യ യാഗം നടത്തിവന്നിരുന്ന യാഗ കുണ്ഠ കൊത്തളം ദൃശ്യമായി. കരിമ്പാറക്കെട്ടി കൊത്തി നിർമ്മിച്ച,ഈ യാഗശാലയിൽ പത്തിലധികം ,പാറ കൊത്തി, വളരെ മനോഹരമായി നിർമ്മിച്ച, നിത്യയാഗ കുണ്ഠങ്ങളുണ്ട്. യാഗസമയത്ത് അധികരിച്ചു നിൽക്കുന്ന വെള്ളം യാഗഭൂമിയിൽ നിന്ന് വെളിയിലോട്ട് ഒഴുക്കിക്കളയാൻ, ദീർഘവലിപ്പത്തിൽ ,കരിമ്പാറക്കെട്ടിലൂടെ ഉണ്ടാക്കിയ ഓടകളുണ്ട്. ശരിയായി പരിശോധിച്ചാൽ ആർക്കും മനസ്സിലാകും, ആ യാഗ കുണ്ഠങ്ങളെല്ലാം നിത്യമായി ഉപയോഗിക്കേണ്ടുന്ന വിധത്തിൽ നിർമ്മാണം പൂർത്തിയാക്കിയതാണ്, എന്ന്. ഈ യാഗഭൂമിയിൽ അനേകം ഋഷിമാർ ഒരേ സമയം, യാഗം ചെയ്തിരിക്കാം. ഈ യാഗഭൂമി, ശ്രീ വടുകുന്ന ക്ഷേത്രം വരുന്നതിന് വളരേ,മുമ്പു് ഉണ്ടായിരുന്നതാണെന്ന് സ്വർണ്ണ പ്രശ്നവശാൽ, 1978 ഡിസംബറിൽ തന്നെ വെളിപ്പെട്ടിരുന്നു. ശ്രീ വടുകുന്ന ക്ഷേത്രത്തിനടുത്തുള്ള ഈ നിത്യ യാഗശാലയെ ,ചരിത്ര കുതൂഹികൾ പഠനവിഷയമാക്കി, അന്വേഷണം നടത്തിയാൽ ഒരു പാട് വസ്തുതകൾ, വെളിപ്പെടുമെന്നുള്ള കാര്യം തീർച്ച.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു