ഇടനാടൻ ചെങ്കൽകുന്നുകൾ തരിശു നിലങ്ങളാണെന്നായിരുന്നു പരമ്പരാഗത സങ്കല്പം. വേനൽക്കാലത്ത് കരിഞ്ഞുണങ്ങി നിൽക്കുന്ന കുന്നിൻ തലപ്പുകളും കരിമ്പാറകളും കാണുമ്പോൾ അങ്ങനെ ചിന്തിച്ചേക്കാം.എന്നാൽ ചെങ്കൽ കുന്നുകളെക്കുറിച്ചുള്ള പഠനങ്ങൾ ഇൗ പരമ്പരാഗത ധാരണകളെ തിരുത്തുന്നവയാണ്. അവ ഒന്നിനും കൊള്ളാത്ത ഉൗഷരഭൂമികളല്ല മറിച്ച് അതീവ ജലാഗിരണ ശേഷിയുള്ള സവിശേഷ ആവാസ വ്യവസ്ഥകളാണെന്നും തെളിയിക്കുന്നതാണ് കഴിഞ്ഞ ഏതാനും ദശകങ്ങളായി നടത്തിയ പഠന ഫലങ്ങൾ.
ചെങ്കൽകുന്നുകളെക്കുറിച്ചുള്ള ഗൗരവമായ പഠനങ്ങൾക്ക് തുടക്കമിടുന്നത് ഒരു പക്ഷെ മാടായിപ്പാറയിലാണ്. ഏതാണ്ടണ്ട് മുപ്പത്വർഷങ്ങൾക്ക് മുമ്പ് ഇൗ പാറപ്പരപ്പ് മുഴുവൻ മാന്തിയെടുത്ത് ലിഗൈ്നറ്റ് ഖനനം തുടങ്ങാൻ സർക്കാർ തലത്തിൽ നീക്കം ആരംഭിച്ചപ്പോൾതന്നെ ഇൗ പാറയെ സംരക്ഷിക്കുന്നതിനുള്ള ധീരമായ ചെറുത്തു നിൽപ്പുകൾ നടത്തി പ്രതിഷേധം തീർത്തവരാണ് മാടായിയിലെ ജനങ്ങൾ.
ഇന്ത്യയിൽ പ്രധാനമായും ചെങ്കൽ പ്രദേശങ്ങൾ കാണപ്പെടുന്നത് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ല മുതൽ കേരളത്തിലെ മലപ്പുറം ജില്ലവരെയാണ്.സമുദ്രനിരപ്പിൽനിന്ന് 40-47 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പീഠഭൂമി (പാറപ്പരപ്പ്) ആണ് മാടായിപ്പാറ. 365 ഹെക്ടറാണ് ഇൗ പാറപ്പരപ്പിന്റെ വിസ്തീർണ്ണം. കേരളത്തിലെ (ഉത്തരകേരളത്തിലെ) ചെങ്കൽകുന്നുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രദേശമാണിത്. മാടായിപ്പാറയെക്കുറിച്ച് പഴയകാല സഞ്ചാരികൾ രേഖപ്പെടുത്തിയ വിവരങ്ങൾ ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്.
മാടായിപ്പാറയിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള പഠനങ്ങൾക്ക് തുടക്കമിടുന്നത് കണ്ണപുരം സ്വദേശിയും ലോകപ്രശസ്ത സസ്യവർഗ്ഗീകരണ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. വി.വി.ശിവരാജനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞനൂറ്റാണ്ടണ്ടിന്റെ അവസാന ദശകത്തിലാണ് മാടായിപ്പാറയിൽ നിന്ന് സസ്യശാസ്ത്രലോകത്ത് പുതിയ 4 ഇന സസ്യങ്ങൾ കണെ്ടണ്ടത്തുന്നത് 1990 ൽ ഡോ. എ.കെ.പ്രദീപും കൂട്ടരും കണെ്ടണ്ടത്തിയ ഏകസുമം (ജസ്റ്റീഷിയ ഏകകുസുമ), അത്ര വർഷംതന്നെ ഡോ. വി.വി. ശിവരാജനും, കെ.ടി. ജോസഫും ചേർന്ന് കണെ്ടണ്ടത്തിയ കൃഷ്ണ നെയ്തൽ (നിംഫോയിഡസ്കൃഷ്ണകേസര), 1991 ൽ ഡോ. പ്രദീപും കൂട്ടരും കണെ്ടണ്ടത്തിയ മലബാർ റൊട്ടാല (റൊട്ടാലമലബാറിക്ക) 1992 ൽ മാടായി വെങ്ങര സ്വദേശിയായ പ്രൊഫ. പി.വി. മധുസൂദനനും, എൻ.വി. സിങ്ങും കണ്ടണെ്ടത്തിയ പാറമുള്ള് ( ലെപ്പിഡാഗാത്തിസ് കേരളെൻസീസ്) എന്നിവയാണ് കഴിഞ്ഞ നൂറ്റാണ്ടിൽ ഇവിടെ നിന്ന് കണ്ടെത്തിയ പുതിയ പുഷ്പ സസ്യങ്ങൾ. 1995 ൽ ഇ. ഉണ്ണികൃഷ്ണന്റെ ‘ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ’എന്ന പഠനഗ്രന്ഥത്തിൽ മാടായിപ്പാറയിലേയും, മാടായികാവിലെയും സസ്യങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടണ്ട്.
ഇൗ അടുത്തകാലത്തായി മാടായിപ്പാറയിൽ നിന്ന് 6 പുതിയസസ്യങ്ങളെകൂടി കണെ്ടണ്ടത്തുകയുണ്ടണ്ടായി 2012 ൽ എ.എം. സ്വപ്നയും കൂട്ടരും കണ്ടെണ്ടത്തിയ മാടായിച്ചൂത് (എറിയോകോളൻ മാടായിയെൻസിസ്), അതേവർഷം ഡോ.എം.കെ.രതീഷ് നാരായണനും കൂട്ടരും കണെ്ടത്തിയ മാടായി ലിൻഡേറിയ (ലിൻഡേറിയ മാടായി പ്പാറെൻസിസ്)2013 ൽ സി. പ്രമോദും കൂട്ടരും കണെ്ടത്തിയ കുഞ്ഞിക്കോളാമ്പി ( പാറസൊപ്പൂബിയഹോഫ്മാനൈ വറൈറ്റി അൽബ ), കുഞ്ഞിപ്പുല്ല് (സിലാകനി മാടായിയെൻസിസ്) എന്നിവയും മാടായിപ്പാറയുടെ സമ്പന്നമായ സസ്യ വൈവിദ്ധ്യത്തിന് ഉത്തമ ഉദാഹരണങ്ങളാണ്.
2016 ൽ നിന്ന് മറ്റൊരു പുതിയ ഇനം സസ്യത്തെ കൂടി കണെ്ടണ്ടത്തുകയുണെ്ടണ്ടായി. ഡോ.സി.എൻ. സുനിലും കൂട്ടരുമാണ് ഇൗ സസ്യത്തെ ശാസ്ത്രീയമായി വശീകരിച്ചത്. മുത്തങ്ങയുടെ കുടുംബത്തിൽ ഉൾപ്പെടുന്ന‘ഫി.ബ്രിസൈ്റ്റലിസ് പൊക്കുടിയാന’എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. അന്തരിച്ച ശ്രീ.കല്ലേൻ പൊക്കുടനോടുള്ള ആദരസൂചകമായാണ് ഇതിന്റെ സ്പീഷീസ് നാമം.മാടായിപ്പാറയിലെ ജൈവ വൈവിദ്ധ്യത്തെക്കുറിച്ച് പഴയങ്ങാടി സ്വദേശിയും സുവോളജിക്കൽ സർവ്വേ ഒാഫ് ഇന്ത്യയിലെ സീനിയർ ശാസ്ത്രജ്ഞനായ ഡോ: ജാഫർ പാലോട്ട് പഠനങ്ങൾ നടത്തി ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ടണ്ട്.
സമീപകാലത്തായി ജൈവവൈവിദ്ധ്യത്തെക്കുറിച്ചും ജൂതൻമാരുടെ ചരിത്രത്തെക്കുറിച്ചും പഠിക്കുന്നവർ പഠനങ്ങൾ തുടരുന്ന പ്രദേശമാണ് മാടായിപ്പാറ. തലശ്ശേരി ഗവ : ബ്രണ്ണൻ കോളേജിലെ സസ്യശാസ്ത്ര അദ്ധ്യാപകനായ ഡോ : സി. പ്രമോദിന്റെ പഠനത്തിൽ ഇവിടെ 665 സപുഷ്പി സസ്യങ്ങൾ കണെ്ടത്തിയിട്ടുണ്ടണ്ട്. ഇന്ത്യയിലെ 5 എണ്ണം കേരളത്തിൽ ആദ്യമായി കണ്ടെണ്ടത്തുന്നതാണ്. കൂടാതെ വംശനാശ ഭീഷണി നേരിടുന്ന നൂറ്റി ഇരുപതോളം സസ്യങ്ങളും ഇൗ പഠനത്തിൽഉൾപ്പെടുന്നുണ്ടണ്ട്.
കണ്ണൂർജില്ലയുടെ മൊത്തം വിസ്തൃതി (3670 ച.കി.മീറ്റർ) യുടെ 0.01(3.65 ച.കി.മീ) മാത്രംവരുന്ന മാടായിപ്പാറയിൽ കണ്ണൂർജില്ലയിലെ സസ്യവൈവിദ്ധ്യത്തിന്റെ (1132 സ്പീഷീസ്) 58.75 % (665 സ്പീഷീസ്) കാണപ്പെടുന്നു എന്നത് ഇവിടുത്തെ ജൈവസമ്പന്നതയ്ക്കും വൈവിദ്ധ്യമാർന്ന പ്രകൃതിദത്തമായ ആവാസവ്യവസ്ഥയുടെയും തെളിവാണ്.
ഏറെ അത്ഭുതപ്പെടുത്തുന്നതാണ് മാടായിപ്പാറയിലെ ജന്തുവൈവിദ്ധ്യം. ഇവിടുത്തെ സസ്യവൈവിദ്ധ്യത്തിന്റെ പ്രതിഫലനമാണ് ഇവിടെ ഇതേവരെ കണ്ടെണ്ടത്തിയ 158 ഇനം ചിത്രശലഭങ്ങളും നൂറിലേറെ ഇനം നിശാ ശലഭങ്ങളും. ഇവയുടെ ലാർവകളുടെആഹാര സസ്യങ്ങളിൽ ഭൂരിഭാഗവും ഒൗഷധ സസ്യങ്ങളാണ്. കേരളത്തിൽ നാളിതുവരെ കണെ്ടണ്ടത്തിയ 16 ഇനം തുമ്പികളിൽ 55 ഇനത്തെ മാടായിപ്പാറയിൽ നിരീക്ഷിച്ചിട്ടുണ്ടണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടണ്ടു വരുന്ന ഘ്യൃശീവേലാശമെൃശഴമൃെേമ എന്ന ശാസ്ത്രനാമമുള്ള കുള്ളൻ വർണ്ണത്തുമ്പിയെ കേരളത്തിൽ ആദ്യമായി കണ്ടണ്ടത് മാടായിപ്പാറയിൽ നിന്നാണ്.
ചിത്രശലഭങ്ങൾക്കും തുമ്പികൾക്കും പുറമെ 34 ഇനം പുൽച്ചാടികൾ, 10 ഇനം തൊഴുകയ്യൻ പ്രാണികൾ, എന്നീ ഷഡ്പദ വിഭാഗങ്ങളെയും ഇവിടെനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടണ്ട്.ദേശാടനപ്പക്ഷികൾ ഉൾപ്പെടെ ധാരാളം പക്ഷികളുടെ ഇടത്താവളമാണ് മാടായിപ്പാറ. കേരളത്തിലെ 500 ഇനം പക്ഷികളിൽ 182 ഇനത്തെ ഇവിടെ കണെ്ടത്തിയിട്ടുണ്ടണ്ട്. കേരളത്തിൽ ആദ്യമായി കണ്ടെണ്ടത്തിയ പന്ത്രണ്ടണ്ട് ഇനങ്ങളെങ്കിലും ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ നിന്നാണ്. 182 പക്ഷിയിനങ്ങളിൽ 48 ഇനങ്ങൾ ദേശാടകരായ പക്ഷികളാണ്.
ഇന്ത്യയിലെ പക്ഷികളുടെ ദേശാടനത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടും മാടായിപ്പാറയിൽ നിന്നാണ്. 24 ഇനം പക്ഷികൾ അധി ദേശാടകരായി ഇവിടെയെത്തുന്നുണ്ടണ്ട്. അധിദേശാടകരായ പക്ഷികൾ തിരിച്ചു പോകാതെ മഴക്കാലത്ത് മാടായിപ്പാറയിൽ തങ്ങുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടണ്ട്. ഇവയിൽ വരമ്പൻ, വാനമ്പാടികൾ, വയൽക്കണ്ണൻ തുടങ്ങിയ പക്ഷികൾ ഉൾപ്പെടുന്നു.
32 ഇനം ഉരഗങ്ങളെ (പാമ്പുകൾ, പല്ലികൾ, ആമകൾ) ഇവിടെ കണ്ടെണ്ടത്തിയിട്ടുണ്ടണ്ട്. കരയിൽ കണ്ടണ്ടു വരുന്ന കേരളത്തിലെ 93 ഇനം സസ്തനികളിൽ 21 ഇനങ്ങൾ മാടായിപ്പാറയിൽ കണെ്ടണ്ടത്തിയിട്ടുണ്ടണ്ട്. കഴിഞ്ഞ നൂറ്റാണ്ടണ്ടിന്റെ തുടക്കത്തിൽ വരെ കടുവകൾ ഇവിടെ ഉണ്ടണ്ടായിരുന്നതായി മുതിർന്ന ചിലവ്യക്തികൾ പറഞ്ഞിട്ടുണ്ടണ്ട്.
ജൈവ വൈവിദ്ധ്യ പ്രാധാന്യമുള്ള ഒരു പ്രദേശം എന്നതിനപ്പുറം മാടായി നിവാസികളുടെ കുടിവെള്ളശേഖരം കൂടിയാണ് മാടായിപ്പാറ. ചെങ്കല്ലിലുള്ള ചെറിയ ധാരാളം അറകളും നാളികളും ഏതാണ്ടണ്ട് ഒരു സ്പോഞ്ചു പോലെ തന്നെ ജലം സംഭരിച്ചു വെക്കാൻ പ്രാപ്തിയുള്ളതാണ്. കണ്ണൂർ, കാസർഗോഡ്, ജില്ലയിലെ ഇടനാടൻ ചെങ്കൽകുന്നുകളിൽ നിന്നാണ് കേരളത്തിലെ 44 നദികളിൽ 10 എണ്ണമെങ്കിലും ഉത്ഭവിക്കുന്നത്. ചെങ്കൽകുന്നുകളുടെ ജലസംഭരണശേഷിയുടെ തെളിവുകളാണ് ഇൗ ചെറിയ നദികൾ.
മാടായിപ്പാറയുടെ ജലസംഭരണശേഷിയെക്കുറിച്ച് ചില പഠനങ്ങൾ നടന്നിട്ടുണ്ടണ്ട്. പഴയങ്ങാടിയിലുള്ള പള്ളിയുടെ വളപ്പിൽ സ്ഥിതിചെയ്യുന്ന കുളത്തിലേക്ക് പതിക്കുന്ന ഇൗ വെള്ളച്ചാലിലെ ജലത്തിന്റെ അളവ് കണക്കാക്കിയിട്ടുണ്ടണ്ട്. അതിശക്തമായി കുളത്തിലേക്ക് പതിക്കുന്ന ഇൗ വെള്ളച്ചാട്ടത്തെ ‘തലയാട്ടുംവെള്ളം’എന്നാണ് അവിടെ കുളിക്കുന്നവർ വിശേഷിപ്പിക്കാറുള്ളത്. ഇതിൽ കൂടി ഒരു സെക്കന്റിൽ ഒഴുകിയെത്തുന്നത് (ജൂൺ മുതൽആഗസ്ത്-സപ്തംബർവരെ) 50 ലിറ്റർവെള്ളമാണ്. ഇതിൽകൂടി മൂന്ന് മാസം ലഭിക്കുന്ന ജലത്തിന്റെ അളവ് ചുവടെ ചേർക്കുന്നു.
സെക്കന്റിൽ – 50 ലിറ്റർ
മിനുട്ടിൽ(50ഃ60) = 3000ലിറ്റർ
മണിക്കൂറിൽ(3000ഃ60)= 1,80,000ലിറ്റർ
ദിവസത്തിൽ(1,80,000ഃ24) = 43,20,000ലിറ്റർ
മാസത്തിൽ(43,20,000ഃ30) = 12,96,00,000ലിറ്റർ
മൂന്ന് മാസത്തിൽ(12,96,00,000ഃ3) = 38,88,00,000ലിറ്റർ
(മുപ്പത്തെട്ടുകോടി എൺപത്തിയെട്ട്ലക്ഷംലിറ്റർ)
ഒരൊറ്റ വെള്ളച്ചാട്ടത്തിൽ നിന്ന് ലഭിക്കുന്ന ജലത്തിന്റെ അളവാണിത്. ഇതുപോലെയോ ഇതിനേക്കാൾ ശക്തമായതോ ആയ വേറെയും 6 വെള്ളച്ചാലുകൾമാടായിപ്പാറയിലെ വിവിധ ഭാഗത്ത് വെച്ച് താഴേക്ക് പതിക്കുന്നുണ്ടണ്ട്. അതിന്റെ കണക്ക് കൂടി എടുക്കുകയാണെങ്കിൽ ഏതാണ്ടണ്ട് 276,16,00,000 ലിറ്റർവരും. മാടായിപ്പാറയുടെചുറ്റുവട്ടത്തുള്ള കിണറുകളിലൊക്കെ വെള്ളമെത്തുന്നത് ഇൗ ചെങ്കൽപ്പാറ സംഭരിച്ചുവെച്ച വെള്ളമാണ്. ചെങ്കൽപ്പാറകളുടെ ജല സംഭരണശേഷി കണക്കിലെടുത്താണ് അവയെ നാടിന്റെ ജലസംഭരണികൾ എന്ന് വിളിക്കുന്നത്.
ഇനി ഇൗ വർഷം വരാനിരിക്കുന്ന നാളുകൾ കടുത്ത ജലക്ഷാമത്തിന്റേതാണ്. അതിനാൽ ഇനിയും ശേഷിക്കുന്ന കുന്നുകളും നീർത്തടങ്ങളും വയലുകളും സംരക്ഷിക്കേണ്ടണ്ടത് നമ്മുടെ ഒാരോരുത്തരുടെയും നേരിട്ടുള്ള ഉത്തര വാദിത്തമാകാൻ പോവുകയാണ്. ഇൗ ഉത്തരവാദിത്തം നമ്മൾ ഏറ്റെടുത്തേ പറ്റൂ. അല്ലെങ്കിൽ മരിച്ചു പോകുമ്പോൾ അവസാനത്തെ തുള്ളി ജലം നാവിൽ നനച്ചു കൊടുക്കാൻ പോലും നമുക്ക് ജലമില്ലാതായിത്തീരും.